ലഹരിക്കെതിരെ ശക്തമായ നടപടി സ്വീകരിക്കും -കൊച്ചി സിറ്റി പൊലീസ് കമീഷണർ
text_fieldsകൊച്ചി: സിറ്റി പൊലീസ് കമീഷണറായി എ. അക്ബര്‍ ചുമതലയേറ്റു. വ്യാഴാഴ്ച രാവിലെ സിറ്റി പൊലീസ് ആസ്ഥാനത്ത് എത്തിയ അദ്ദേഹത്തെ ഗാര്‍ഡ് ഓഫ് ഓണര്‍ നല്കി സ്വീകരിച്ചു.നിലവിലെ കമീഷണറായിരുന്ന കെ. സേതുരാമന് ഉത്തരമേഖല ഐ.ജിയായി സ്ഥലം മാറിപ്പോയ ഒഴിവിലാണ് നിയമനം. ഡി.സി.പി എസ്. ശശിധരന്, മറ്റ് ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു. ലഹരിക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് ചുമതലയേറ്റ ശേഷം കമീഷണര്‍ മാധ്യമങ്ങളോട് പറഞ്ഞു.
ലഹരിവ്യാപനം തടയാന്‍ ശക്തമായ നടപടിയുണ്ടാകും. ലഹരിക്കേസുകളിലെ സ്ഥിരം കുറ്റവാളികളെ കരുതല്‍ തടങ്കലിലാക്കും. സ്ഥിരം കുറ്റവാളികളെ കാപ്പ ചുമത്തി നാടുകടത്തും. സ്കൂള്‍ പരിസരങ്ങളിൽ പൊലീസ് നിരീക്ഷണം കര്‍ക്കശമാക്കുമെന്നും അദ്ദേഹം പറഞ്ഞു.
2005 ബാച്ച് ഐ.പി.എസ് ഉദ്യോഗസ്ഥനാണ്. ആലങ്ങാട് സ്വദേശിയാണ്. ഇദ്ദേഹത്തിന്റെ മൂത്തസഹോദരി എ. ഷൈല 2002 ബാച്ചിലെ മഹാരാഷ്ട്ര കേഡര്‍ ഐ.എ.എസ് ഉദ്യോഗസ്ഥയാണ്. അനുജത്തി ഷൈനമോള്‍ ഹിമാചല്‍ കേഡര്‍ ഐ.എ.എസ് ഉദ്യോഗസ്ഥയുമാണ്. ആലുവ കോട്ടപ്പുറം ഹൈസ്കൂളിലെ അധ്യാപകനായിരുന്ന അബുവും സുലേഖയുമാണ് മാതാപിതാക്കള്‍.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.