സ്റ്റഡി ലിങ്ക്സ് ഇന്റർനാഷനൽ വിദ്യാഭ്യാസ മേള 11ന് കൊച്ചിയിൽ
text_fieldsകൊച്ചി: സ്റ്റഡി ലിങ്ക്സ് ഇന്റർനാഷനൽ ‘മാധ്യമ’വുമായി ചേർന്ന് സംസ്ഥാനത്തെ വിവിധ നഗരങ്ങളിൽ സ്റ്റഡി എബ്രോഡ് എക്സ്പോ സംഘടിപ്പിക്കുന്നു. ആദ്യ എക്സ്പോ മേയ് 11ന് രാവിലെ പത്തുമുതൽ കൊച്ചി ഹോളിഡേ ഇന്നിൽ നടക്കും. മേയ് 18ന് കോഴിക്കോട് ഹൈസൺ ഹെറിറ്റേജിലും 19ന് തൃശൂർ ജോയ്സ് പാലസിലും 25ന് തിരുവനന്തപുരം കെ.ടി.ഡി.സി ഗ്രാന്റ് ചൈത്രത്തിലുമാണ് എക്സ്പോ. പത്തിലധികം വിദേശ മെഡിക്കൽ സർവകലാശാലകളിൽ നിന്നുള്ള പ്രതിനിധികളുമായി നേരിട്ട് സംവദിക്കാനും മെഡിക്കൽ, പാരാമെഡിക്കൽ കോഴ്സുകളിലേക്ക് സ്പോട്ട് അഡ്മിഷൻ നേടാനും എക്സ്പോയിൽ സൗകര്യമുണ്ടാകും.
എം.ബി.ബി.എസ്, ബി.എസ്സി നഴ്സിങ് ആൻഡ് പാരാ മെഡിക്കൽ, മാനേജ്മെന്റ് കോഴ്സുകളിലേക്ക് സ്കോളർഷിപ്പോടെ പ്രവേശനം ആഗ്രഹിക്കുന്ന വിദ്യാർഥികൾക്ക് സൗജന്യമായി എക്സ്പോയിൽ പങ്കെടുക്കാം. കൊച്ചിയിലെ എക്സ്പോയിൽ രാവിലെ പത്തുമുതൽ ഉച്ചക്ക് ഒന്നുവരെ നടക്കുന്ന സെമിനാറുകളിൽ ഡോ. മുഹമ്മദ് ഷഫാഫ് ഷരീഫ്, ജമാലുദ്ദീൻ മാലിക്കുന്ന്, കെ. മൻസൂർ, സെഫർ വ്രാണ എന്നിവർ സംസാരിക്കും.
കഴിഞ്ഞ 12 വർഷത്തിലേറെയായി വിദേശ സർവകലാശാലകളിൽ പതിനായിരത്തിലധികം വിദ്യാർഥികൾക്ക് മെഡിക്കൽ, പാരാമെഡിക്കൽ, മാനേജ്മെന്റ് കോഴ്സുകൾക്ക് പ്രവേശനം നേടിയെടുക്കാൻ സ്റ്റഡി ലിങ്ക്സ് ഗ്രൂപ് സഹായം ലഭ്യമാക്കിയിട്ടുണ്ട്. വിദ്യാർഥികൾ തെരഞ്ഞെടുക്കുന്ന രാജ്യങ്ങളിൽ പ്രവേശനവും വിസ സപ്പോർട്ടും മുതൽ പഠനം പൂർത്തിയാക്കുന്നതുവരെയും തുടർന്നും സ്റ്റഡി ലിങ്ക്സ് പ്രതിനിധികളുടെ സേവനം ലഭ്യമാകും. രജിസ്ട്രേഷന് ഇതോടൊപ്പമുള്ള ക്യു.ആർ കോഡ് സ്കാൻ ചെയ്യുക. കൂടുതൽ വിവരങ്ങൾക്ക്: 9020991010. രജിസ്റ്റർ ചെയ്യുവാനായി www.madhyamam.com/studyabroadexpo ക്ലിക്ക് ചെയ്യുക
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.