'പാമ്പുകൾക്ക് താലൂക്ക് ഓഫിസുണ്ട്'
text_fieldsകൊച്ചി താലൂക്ക് ഓഫിസിലെ ശുചിമുറിയിൽ ബക്കറ്റിൽ കണ്ടെത്തിയ മലമ്പാമ്പ്
ഫോർട്ട്കൊച്ചി: കൊച്ചി താലൂക്ക് ഓഫിസിൽ സ്ഥിരമായി പാമ്പുകൾ എത്തുന്നത് ജീവനക്കാരെയും പൊതുജനങ്ങളെയും ഒരു പോലെ ഭീതിയിലാഴ്ത്തുന്നു. കഴിഞ്ഞ മൂന്നു മാസത്തിനിടെ അണലി ഉൾപ്പെടെ അഞ്ച് പാമ്പുകളെയാണ് ഓഫിസിന്റെ വിവിധ ഭാഗങ്ങളിൽ കണ്ടെത്തിയത്. ചൊവ്വാഴ്ച ഉച്ചയോടെ വിവിധ ആവശ്യങ്ങൾക്ക് ഓഫിസിലെത്തുന്ന പൊതുജനം ഉപയോഗിക്കുന്ന ശുചിമുറിയിലെ ബക്കറ്റിലാണ് മലമ്പാമ്പിനെ കണ്ടെത്തിയത്.
ജീവനക്കാർ അറിയിച്ചതിനെ തുടർന്ന് മട്ടാഞ്ചേരി സ്വദേശി ദിനേശ് പൈ പാമ്പിനെ പിടികൂടുകയായിരുന്നു. നേരത്തേ ഓഫിസ് ജീവനക്കാർ കൈ കഴുകുന്ന ഭാഗത്തും ടൈപിസ്റ്റ് റൂമിലും അണലിയെ കണ്ടെത്തിയിരുന്നു. ഒരു തവണ പാമ്പിനെ പിടികൂടാൻ കഴിഞ്ഞിരുന്നില്ല. മൂന്ന് തവണ കണ്ടെത്തിയത് മലമ്പാമ്പിനെയാണ്. താലൂക്ക് ഓഫിസ് കെട്ടിടത്തിന് മുകളിൽ തന്നെയാണ് ഫോർട്ട്കൊച്ചി ആർ.ഡി ഓഫിസും പ്രവർത്തിക്കുന്നത്. ഓഫിസ് കെട്ടിടത്തിന്റെ പിൻ ഭാഗം കാടുപിടിച്ച് കിടക്കുന്ന സാഹചര്യമാണ്. ഇവിടെ പുതിയ ആർ.ഡി ഓഫിസ് നിർമിക്കാൻ പദ്ധതിയുണ്ടായിരുവെങ്കിലും മരവിച്ചിരിക്കയാണ്.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.