Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
cpm
cancel
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightKochichevron_rightമാത്യു കുഴൽനാടന്‍റെ...

മാത്യു കുഴൽനാടന്‍റെ നേതൃത്വത്തിലുള്ള ആക്രമണം അവസാനിപ്പിക്കണം -സി.പി.എം

text_fields
bookmark_border

കൊ​ച്ചി: മൂ​വാ​റ്റു​പു​ഴ എം.​എ​ൽ.​എ മാ​ത്യു കു​ഴ​ൽ​നാ​ട​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ സി.​പി.​എം ഓ​ഫി​സു​ക​ൾ​ക്കും പ്ര​വ​ർ​ത്ത​ക​ർ​ക്കും​നേ​രെ ന​ട​ക്കു​ന്ന ആ​ക്ര​മ​ണം അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്ന് സി.​പി.​എം ജി​ല്ല സെ​ക്ര​ട്ടേ​റി​യ​റ്റ് ആ​വ​ശ്യ​പ്പെ​ട്ടു. ധീ​ര​ജ് രാ​ജേ​ന്ദ്ര​ൻ കൊ​ല്ല​പ്പെ​ട്ട ദി​വ​സം സി.​പി.​എം ഓ​ഫി​സി​നു​മു​ന്നി​ൽ പ്ര​തി​ഷേ​ധ പ്ര​ക​ട​നം ന​ട​ത്താ​നെ​ത്തി​യ എ​സ്.​എ​ഫ്.​ഐ-​ഡി.​വൈ.​എ​ഫ്.​ഐ പ്ര​വ​ർ​ത്ത​ക​ർ​ക്കു​നേ​രെ പ്ര​കോ​പ​ന മു​ദ്രാ​വാ​ക്യം മു​ഴ​ക്കി യൂ​ത്ത് കോ​ൺ​ഗ്ര​സ് നേ​താ​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള ഒ​രു​സം​ഘം കോ​ൺ​ഗ്ര​സ്​ ഓ​ഫി​സി​ൽ​നി​ന്ന് ഇ​റ​ങ്ങി വ​ന്ന​താ​ണ് സം​ഭ​വ​ങ്ങ​ളു​ടെ തു​ട​ക്ക​മെ​ന്ന് അ​വ​ർ പ​റ​ഞ്ഞു.

വ​ലി​യ സം​ഘ​ർ​ഷ​ത്തി​ൽ ക​ലാ​ശി​ക്കേ​ണ്ടി​യി​രു​ന്ന സം​ഭ​വം എം.​എ​ൽ.​എ അ​ട​ക്ക​മു​ള്ള കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ളു​ടെ അ​റി​വോ​ടെ​യാ​ണ് ഉ​ണ്ടാ​യ​ത്. കോ​ൺ​ഗ്ര​സി​ന്‍റെ മു​തി​ർ​ന്ന നേ​താ​ക്ക​ൾ ന​യി​ച്ച പ്ര​ക​ട​ന​ത്തി​ന് 100 മീ. ​പി​ന്നി​ലാ​യി പ​ട്ടി​ക​ക്ക​ഷ​ണ​ത്തി​ലും കു​റു​വ​ടി​ക​ളി​ലും കെ​ട്ടി​യ കൊ​ടി​ക​ളു​മാ​യി 150ഓ​ളം പേ​ർ സി.​പി.​എം ഏ​രി​യ ക​മ്മി​റ്റി ഓ​ഫി​സി​നു​നേ​രെ ആ​ക്ര​മ​ണം അ​ഴി​ച്ചു​വി​ടു​ക​യാ​യി​രു​ന്നെ​ന്നും ജി​ല്ല സെ​ക്ര​ട്ടേ​റി​യ​റ്റ് ആ​രോ​പി​ച്ചു.

കോ​ൺ​ഗ്ര​സ് പാ​ർ​ട്ടി​യി​ൽ മേ​ധാ​വി​ത്വം സ്ഥാ​പി​ക്കാ​ൻ എം.​എ​ൽ.​എ ന​ട​ത്തി​യ ഗൂ​ഢാ​ലോ​ച​ന​യു​ടെ ഭാ​ഗ​മാ​ണ് ആ​ക്ര​മ​ണ​മെ​ന്നും മു​ഴു​വ​ൻ അ​ക്ര​മി​ക​ളെ​യും അ​റ​സ്​​റ്റ് ചെ​യ്യ​ണ​മെ​ന്നും ജി​ല്ല സെ​ക്ര​​ട്ടേ​റി​യ​റ്റ് ആ​വ​ശ്യ​പ്പെ​ട്ടു.

മൂവാറ്റുപുഴ സംഘർഷം: കണ്ടാലറിയാവുന്ന 350 പേർക്കെതിരെ കേസ്

മൂ​വാ​റ്റു​പു​ഴ: ടൗ​ണി​നെ മ​ണി​ക്കൂ​റു​ക​ളോ​ളം മു​ൾ​മു​ന​യി​ൽ നി​ർ​ത്തി സി.​പി.​എം, കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ ന​ട​ത്തി​യ അ​ക്ര​മ സം​ഭ​വ​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട് ക​ണ്ടാ​ല​റി​യാ​വു​ന്ന 350 ഓ​ളം പേ​ർ​ക്കെ​തി​രെ കേ​സെ​ടു​ത്തു.

അ​ഞ്ച് കേ​സു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്യു​ക​യും ചെ​യ്തു. റോ​ഡ് ത​ട​സ്സ​പ്പെ​ടു​ത്തി പ്ര​ക​ട​നം ന​ട​ത്തി​യ സം​ഭ​വ​ത്തി​ൽ ര​ണ്ട് കേ​സും ക​ല്ലേ​റി​ൽ ഡി​വൈ.​എ​സ്.​പി അ​ട​ക്കം മു​പ്പ​തോ​ളം പേ​ർ​ക്ക് പ​രി​ക്കേ​റ്റ സം​ഭ​വ​ത്തി​ൽ ഒ​രു കേ​സും എം.​എ​ൽ.​എ ഓ​ഫി​സും സി.​പി.​എം ഓ​ഫി​സും ആ​ക്ര​മി​ച്ച സം​ഭ​വ​ത്തി​ൽ ര​ണ്ടു കേ​സു​മാ​ണ് ര​ജി​സ്റ്റ​ർ ചെ​യ്ത​ത്.

ബു​ധ​നാ​ഴ്ച വൈ​കീ​ട്ട്​ അ​ഞ്ച് മ​ണി​യോ​ടെ ആ​രം​ഭി​ച്ച സം​ഘ​ർ​ഷം മ​ണി​ക്കൂ​റു​ക​ൾ​ക്കു ശേ​ഷ​മാ​ണ് അ​വ​സാ​നി​ച്ച​ത്. കോ​ൺ​ഗ്ര​സ്​ പ്ര​ക​ട​ന​ത്തി​നി​ടെ​യാ​ണ് സം​ഘ​ർ​ഷം ഉ​ണ്ടാ​യ​ത്. കോ​ൺ​ഗ്ര​സ് ഓ​ഫി​സി​ന് മു​ന്നി​ൽ​നി​ന്ന് ആ​രം​ഭി​ച്ച പ്ര​ക​ട​നം സി.​പി.​എം ഏ​രി​യ ക​മ്മി​റ്റി ഓ​ഫി​സി​ന് മു​ന്നി​ൽ എ​ത്തു​മ്പോ​ൾ കൂ​ടി​നി​ന്നി​രു​ന്ന സി.​പി.​എം പ്ര​വ​ർ​ത്ത​ക​ർ മു​ദ്രാ​വാ​ക്യം വി​ളി​ച്ച​തോ​ടെ​യാ​ണ് സം​ഘ​ർ​ഷം ഉ​ട​ലെ​ടു​ത്ത​ത്. ഇ​തോ​ടെ ഇ​രു​വി​ഭാ​ഗ​വും പ​ട​ക്കം ഏ​റും ക​ല്ലേ​റും കൊ​ടി​യേ​റും ന​ട​ത്തി.

പ​ര​സ്പ​രം പോ​ർ​വി​ളി​ച്ച ഇ​രു​വി​ഭാ​ഗ​വും കൂ​ടു​ത​ൽ അ​ക്ര​മാ​സ​ക്ത​മാ​യ​തോ​ടെ നേ​താ​ക്ക​ൾ ഇ​ട​പെ​ട്ട് സം​ഘ​ർ​ഷം ഒ​ഴി​വാ​ക്കാ​ൻ ശ്ര​മി​ച്ചെ​ങ്കി​ലും ക​ല്ലേ​റും സം​ഘ​ർ​ഷ​വും തു​ട​ർ​ന്നു. ഇ​തി​നി​ടെ​യാ​ണ് ഡി​വൈ.​എ​സ്.​പി അ​ജ​യ് നാ​ഥ് അ​ട​ക്കം നി​ര​വ​ധി പേ​ർ​ക്ക് പ​രി​ക്കേ​റ്റ​ത്.

എം.എൽ.എ ഓഫിസിനുനേരെ അക്രമം: നടപടി വേണം -വി.ഡി. സതീശൻ

മൂ​വാ​റ്റു​പു​ഴ: എം.​എ​ൽ.​എ​യു​ടെ ഓ​ഫി​സി​നു നേ​രെ നാ​ട​ൻ ബോം​ബ് എ​റി​ഞ്ഞ് അ​ക്ര​മം അ​ഴി​ച്ചു വി​ട്ട​വ​ർ​ക്കെ​തി​രെ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​ൻ ആ​വ​ശ്യ​പ്പെ​ട്ടു. ആ​ക്ര​മ​ണ​ത്തി​നി​ര​യാ​യ മാ​ത്യു കു​ഴ​ൽ​നാ​ട​ൻ എം.​എ​ൽ.​എ​യു​ട ഓ​ഫി​സ് സ​ന്ദ​ർ​ശി​ച്ച​ശേ​ഷം സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ഓ​ഫി​സ് അ​ക്ര​മി​ക്കാ​നി​ട​യാ​ക്കി​യ സം​ഭ​വം പ്ര​ത്യേ​ക സം​ഘ​ത്തെ​​വെ​ച്ച് അ​ന്വേ​ഷി​പ്പി​ക്ക​ണം. സ​ർ​ക്കാ​ർ നേ​രി​ടു​ന്ന ജ​ന​കീ​യ വി​ഷ​യ​ങ്ങ​ളെ വ​ഴി​തി​രി​ച്ചു​വി​ടാ​നു​ള്ള നീ​ക്ക​ത്തി​ന്‍റെ ഭാ​ഗ​മാ​ണ് അ​ക്ര​മ​സം​ഭ​വ​ങ്ങ​ൾ.

ക​ണ്ണൂ​രി​ല​ട​ക്കം അ​ക്ര​മ​ങ്ങ​ൾ തു​ട​രു​ക​യാ​ണ്. ഇ​ത് കൈ​യും കെ​ട്ടി നോ​ക്കി​നി​ൽ​ക്കി​ല്ല. കോ​ൺ​ഗ്ര​സി​ന്‍റെ ഒ​രു കൊ​ടി​മ​രം ത​ക​ർ​ത്താ​ൽ സി.​പി.​എ​മ്മി​ന്‍റെ അ​ഞ്ച് കൊ​ടി​മ​രം ത​ക​ർ​ക്കാ​നു​ള്ള ശേ​ഷി കോ​ൺ​ഗ്ര​സി​നു​ണ്ട്. മു​ഖ്യ​മ​ന്ത്രി​യും പാ​ർ​ട്ടി നേ​തൃ​ത്വ​വും സ്വ​ന്തം അ​ണി​ക​ളോ​ട് ആ​യു​ധം താ​ഴെ വെ​ക്കാ​ൻ പ​റ​യ​ണം. ത​ങ്ങ​ൾ​ക്കു​നേ​രെ​യു​ള്ള അ​ക്ര​മ സം​ഭ​വ​ങ്ങ​ളെ ആ​ത്മ​ര​ക്ഷാ​ർ​ഥം പ്ര​തി​രോ​ധി​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. കോ​ൺ​ഗ്ര​സ് ജി​ല്ല പ്ര​സി​ഡ​ൻ​റ് മു​ഹ​മ്മ​ദ് ഷി​യാ​സും പ്ര​തി​പ​ക്ഷ നേ​താ​വി​​നൊ​പ്പം ഉ​ണ്ടാ​യി​രു​ന്നു.

സമാധാനത്തിന് മുന്‍കൈയെടുക്കും –മാത്യു കുഴല്‍നാടന്‍

മൂ​വാ​റ്റു​പു​ഴ: സ​മാ​ധാ​ന​ത്തി​ന് മു​ന്‍കൈ​യെ​ടു​ക്കു​മെ​ന്ന് മാ​ത്യു കു​ഴ​ല്‍നാ​ട​ന്‍ എം.​എ​ല്‍.​എ. അ​ക്ര​മം പാ​ര്‍ട്ടി​യു​ടെ വ​ഴി​യ​ല്ല. എ​ന്നാ​ല്‍, അ​ക്ര​മ​ത്തെ പ്ര​തി​രോ​ധി​ക്കു​ന്ന​തി​നൊ​പ്പം പ്ര​വ​ര്‍ത്ത​ക​ര്‍ക്ക് പൂ​ര്‍ണ സം​ര​ക്ഷ​ണം ന​ല്‍കു​മെ​ന്നും എം.​എ​ല്‍.​എ പ​റ​ഞ്ഞു.

നി​ര്‍ഭാ​ഗ്യ​ക​ര​മാ​യ സം​ഭ​വ​ങ്ങ​ളാ​ണ് മൂ​വാ​റ്റു​പു​ഴ​യി​ല്‍ അ​ര​ങ്ങേ​റി​യ​ത്. പ്ര​ക​ട​ന​ത്തി​നു​നേ​രെ അ​ക്ര​മം അ​ഴി​ച്ചു​വി​ട്ട​തും സ​മൂ​ഹ മാ​ധ്യ​മം വ​ഴി ന​ട​ത്തി​യ അ​ക്ര​മ ആ​ഹ്വാ​ന​വും ദു​ഷ്ട​ലാ​ക്കോ​ടെ​യു​ള്ള​താ​ണെ​ന്നും ഇ​തു​സം​ബ​ന്ധി​ച്ച അ​ന്വേ​ഷ​ണം ന​ട​ത്ത​ണ​മെ​ന്നും എം.​എ​ല്‍.​എ ആ​വ​ശ്യ​പ്പെ​ട്ടു.

എം.​എ​ല്‍.​എ ഓ​ഫി​സ് സാ​ധാ​ര​ണ​ക്കാ​രു​ടെ ആ​ശ്ര​യ​കേ​ന്ദ്ര​മാ​ണ്. പാ​ര്‍ട്ട്​ ടൈം ​ആ​യി വി​ദ്യാ​ർ​ഥി​നി​കൂ​ടി ജോ​ലി നോ​ക്കു​ന്ന ഓ​ഫി​സി​നു​നേ​രെ അ​ക്ര​മം അ​ഴി​ച്ചു​വി​ടു​ക​യും ഗു​ണ്ടെ​റി​യു​ക​യും ചെ​യ്ത സം​ഭ​വ​ത്തെ നി​യ​മ​പ​ര​മാ​യി നേ​രി​ടും. അ​ക്ര​മി​സം​ഘ​ത്തെ നി​ല​ക്കു​നി​ര്‍ത്താ​ന്‍ സി.​പി.​എം ത​യാ​റാ​വ​ണ​മെ​ന്നും എം.​എ​ല്‍.​എ പ​റ​ഞ്ഞു.

കൊടിമരങ്ങൾ പിഴുതുമാറ്റി പാർട്ടികൾ

മൂ​വാ​റ്റു​പു​ഴ: സം​ഘ​ർ​ഷ​ത്തി​നി​ടെ​യാ​ണെ​ങ്കി​ലും ഹൈ​കോ​ട​തി നി​ർ​ദേ​ശം അ​റി​യാ​തെ ന​ട​പ്പാ​ക്കി പാ​ർ​ട്ടി​ക​ൾ. റോ​ഡ​രി​കി​ൽ സ്ഥാ​പി​ച്ച വി​വി​ധ പാ​ർ​ട്ടി​ക​ളു​ടെ കൊ​ടി​മ​ര​ങ്ങ​ൾ നീ​ക്കം ചെ​യ്യ​ണ​മെ​ന്ന് ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് ഹൈ​കോ​ട​തി ഉ​ത്ത​ര​വി​ട്ട​ത്. ഇ​ത് പ്രാ​വ​ർ​ത്തി​ക​മാ​ക്കാ​നി​രി​ക്കെ​യാ​ണ് ബു​ധ​നാ​ഴ്ച സി.​പി.​എം, കോ​ൺ​ഗ്ര​സ്​ പ്ര​വ​ർ​ത്ത​ക​ർ ന​ട​ത്തി​യ പ്ര​തി​​ഷേ​ധ മാ​ർ​ച്ചു​ക​ൾ​ക്കി​ടെ പ​ര​സ്പ​രം കൊ​ടി​മ​ര​ങ്ങ​ളും ഫ്ല​ക്സ്ബോ​ർ​ഡു​ക​ളും പി​ഴു​തെ​റി​ഞ്ഞ​ത്. ക​ച്ചേ​രി​ത്താ​ഴ​ത്ത് നി​ന്ന്​ ആ​രം​ഭി​ച്ച പ്ര​ക​ട​ന​ങ്ങ​ൾ​ക്കി​ടെ റോ​ഡ​രി​കി​ൽ നി​ന്നി​രു​ന്ന കൊ​ടി​മ​ര​ങ്ങ​ൾ എ​ല്ലാം പി​ഴു​തെ​റി​യു​ക​യാ​യി​രു​ന്നു.

മൂവാറ്റുപുഴയിൽ സമാധാനയോഗം

മൂ​വാ​റ്റു​പു​ഴ: മൂ​വാ​റ്റു​പു​ഴ​യി​ൽ ന​ട​ന്ന അ​ക്ര​മ​സം​ഭ​വ​ങ്ങ​ളു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ആ​ർ.​ഡി.​ഒ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ സ​മാ​ധാ​ന​യോ​ഗം ചേ​ർ​ന്നു. ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ലു​ണ്ടാ​യ സം​ഭ​വ​ങ്ങ​ളു​ടെ തു​ട​ർ​പ്ര​ശ്ന​ങ്ങ​ൾ ഒ​ന്നു​മു​ണ്ടാ​കി​ല്ലെ​ന്ന് ബ​ന്ധ​പ്പെ​ട്ട​വ​ർ ഉ​റ​പ്പു​ന​ൽ​കി. യോ​ഗ​ത്തി​ൽ കോ​ൺ​ഗ്ര​സ്, സി.​പി.​എം നേ​താ​ക്ക​ൾ സം​ബ​ന്ധി​ച്ചു. ഒ​രാ​ഴ്ച​ത്തേ​ക്ക് ന​ഗ​ര​ത്തി​ൽ പ്ര​കോ​പ​ന​പ​ര​മാ​യ പ​രി​പാ​ടി​ക​ളൊ​ന്നും ന​ട​ത്ത​ണ്ടെ​ന്ന് ധാ​ര​ണ​മാ​യി. ബു​ധ​നാ​ഴ്ച ന​ഗ​ര​ത്തി​ൽ ന​ട​ന്ന കോ​ൺ​ഗ്ര​സ്, സി.​പി.​എം സം​ഘ​ർ​ഷ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് ആ​ർ.​ഡി.​ഒ പി.​എ​ൻ. അ​നി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ സ​മാ​ധാ​ന​യോ​ഗം ചേ​ർ​ന്ന​ത്. സി.​പി.​എം ഏ​രി​യ സെ​ക്ര​ട്ട​റി കെ.​പി. രാ​മ​ച​ന്ദ്ര​ൻ, കോ​ൺ​ഗ്ര​സ് ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ്​ സ​ലീം ഹാ​ജി, ഡി​വൈ.​എ​സ്.​പി മു​ഹ​മ്മ​ദ് റി​യാ​സ്, ത​ഹ​സി​ൽ​ദാ​ർ കെ.​എ​സ്. സ​തീ​ശ​ൻ എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു.

പൊലീസിനെതിരെ യൂത്ത് കോൺഗ്രസ്

മൂ​വാ​റ്റു​പു​ഴ: പൊ​ലീ​സ് സി.​പി.​എ​മ്മി​ന്‍റെ ആ​ജ്ഞാ​നു​വ​ർ​ത്തി​ക​ളാ​യി പ്ര​വ​ർ​ത്തി​ക്കു​ന്നെ​ന്ന്​ ആ​രോ​പി​ച്ച് യൂ​ത്ത് കോ​ൺ​ഗ്ര​സ്‌. സി.​പി.​എം നേ​താ​ക്ക​ൾ ബു​ധ​നാ​ഴ്ച മു​ത​ൽ സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ൾ വ​ഴി ക​ലാ​പ​ത്തി​ന് ആ​ഹ്വാ​നം ചെ​യ്തി​ട്ടും കോ​ൺ​ഗ്ര​സ് ന​ട​ത്തി​യ പ്ര​തി​ഷേ​ധ​ജാ​ഥ​യു​ടെ സ​മ​യ​ത്ത് ഒ​രു മു​ന്നൊ​രു​ക്ക​വും ഇ​ല്ലാ​തെ​യാ​ണ് പൊ​ലീ​സ് നി​ല​യു​റ​പ്പി​ച്ച​ത്. യൂ​ത്ത് കോ​ൺ​ഗ്ര​സ്‌ പ്ര​വ​ർ​ത്ത​ക​ർ​ക്കു​നേ​രെ ക​ല്ലെ​റി​ഞ്ഞി​ട്ടും പൊ​ലീ​സ് കൈ​യും കെ​ട്ടി നോ​ക്കി​നി​ന്നു. ഡി​വൈ.​എ​സ്.​പി​ക്ക് പ​രി​ക്ക് പ​റ്റി​യി​ട്ട് യൂ​ത്ത് കോ​ൺ​ഗ്ര​സു​കാ​ർ​ക്കെ​തി​രെ കേ​സെ​ടു​ത്ത​ത്​ അ​ന്യാ​യ ന​ട​പ​ടി​യാ​ണെ​ന്ന് നി​യോ​ജ​ക മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ്​ സ​മീ​ർ കോ​ണി​ക്ക​ൽ ആ​രോ​പി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:cpm
News Summary - The attack led by Mathew Kuzhalnadan must end - CPM
Next Story