കാൻസർ സെൻറർ നിർമാണം പുതിയ കരാർ കമ്പനിയെ ഉടൻ തീരുമാനിക്കും
text_fieldsകൊച്ചി: ഒടുവിൽ കൊച്ചി കാൻസർ സെൻററിെൻറ തുടർനിർമാണ പ്രവർത്തനങ്ങൾക്ക് വഴിയൊരുങ്ങുന്നു. നിർമാണപ്രവർത്തനങ്ങൾക്കായുള്ള കരാർ കമ്പനിയെ ഉടൻ തെരഞ്ഞെടുക്കും. പുതിയ കമ്പനികളുടെ ചുരുക്കപ്പട്ടിക തയാറായിട്ടുണ്ട്, രണ്ടാഴ്ചക്കുള്ളിൽ ഇതിൽ അന്തിമ തീരുമാനമായേക്കും.നിർമാണത്തിൽ വീഴ്ച വരുത്തിയതിനെ തുടർന്ന് മാസങ്ങൾക്കുമുമ്പ് തമിഴ്നാട്ടിലെ സ്വകാര്യ കമ്പനിയുമായുള്ള കരാർ റദ്ദാക്കിയിരുന്നു. തുടർന്നാണ് നിർമാണം നിലച്ചത്.
ഇൻകെൽ ആണ് പദ്ധതിയുടെ നിർവഹണ ഏജൻസി. 2019ൽ നിർമാണം നടന്നുകൊണ്ടിരിക്കേ കെട്ടിടത്തിെൻറ ഒരു ഭാഗം ഇടിഞ്ഞു വീണ് തൊഴിലാളികൾക്ക് പരിക്കേറ്റിരുന്നു. പിന്നാലെ നിർമാണ ഫണ്ട് അനുവദിച്ച കിഫ്ബിയുടെ ടെക്നിക്കൽ വിഭാഗം നടത്തിയ പരിശോധനയിൽ ഗുരുതരമായ ക്രമക്കേട് കണ്ടെത്തിയതോടെയാണ് കരാർ റദ്ദാക്കിയത്. നിലവിൽ 40 ശതമാനത്തിൽ താഴെ മാത്രമാണ് നിർമാണം പൂർത്തിയായത്. പ്രധാന കെട്ടിടത്തിെൻറ മൂന്നു നിലകളുടെ പണി ബാക്കിയുണ്ട്. പുതുതായി ചുമതലയേൽക്കുന്ന കമ്പനിയെ ഇലക്ട്രിക്കൽ, പ്ലംബിങ്, എയർ കണ്ടീഷനിങ് തുടങ്ങിയ അനുബന്ധ ജോലികളും ഏൽപ്പിക്കും.
കാൻസർ സെൻറർ നിലനിൽക്കുന്ന കളമശ്ശേരി മണ്ഡലത്തിെൻറ എം.എൽ.എ കൂടിയായ വ്യവസായ മന്ത്രി പി. രാജീവിെൻറ പ്രത്യേക പരിഗണന സെൻറർ നിർമാണവുമായി ബന്ധപ്പെട്ട് ഉണ്ടാകുെമന്ന പ്രതീക്ഷയിലാണ് ബന്ധപ്പെട്ടവർ.
ഇതിനൊപ്പം പൂർത്തിയാകേണ്ട മെഡിക്കൽ കോളജ് സൂപ്പർ സ്പെഷാലിറ്റി ബ്ലോക്കിെൻറ ജോലികളും സ്തംഭിച്ചുകിടക്കുകയാണ്. 300 കോടിയുടെ പദ്ധതിയിൽ 60 ശതമാനം നിർമാണം പൂർത്തിയായിട്ടുണ്ട്. ഇൻകെല്ലിനു കീഴിൽ മറ്റൊരു കമ്പനിക്കാണ് ചുമതലയെങ്കിലും അവരും കൂടുതൽ ഫണ്ട് ആവശ്യപ്പെട്ടു കൊണ്ട് നിലവിൽ നിർമാണത്തിൽ നിന്നുമാറി നിൽക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.