ഫോർട്ട്കൊച്ചിയിലെ ഭവനസമുച്ചയ നിർമാണം ഫെബ്രുവരിയില്‍ പൂര്‍ത്തീകരിക്കും
text_fieldsമട്ടാഞ്ചേരി: ഫോർട്ട്കൊച്ചിയിലെ രണ്ടു ഭവന സമുച്ചയങ്ങളുടെയും നിർമാണം ഫെബ്രുവരിയില്‍ പൂര്‍ത്തീകരിക്കാൻ മേയറുടെ നേതൃത്വത്തില്‍ നടത്തിയ അവലോകന യോഗത്തില്‍ തീരുമാനം. തീരദേശ പരിപാലന വകുപ്പിന്റെ അനുമതി വൈകിയതിനാല്‍ സി.എസ്.എം.എല്ലിന്റെ നേതൃത്വത്തിലുള്ള 14 നില ഭവന സമുച്ചയം നിർമാണത്തിന് കാലതാമസം നേരിട്ടിരുന്നു. കരാര്‍പ്രകാരം പദ്ധതി നിർവഹണം പൂര്‍ത്തിയാക്കേണ്ട സമയം മാര്‍ച്ച് വരെ നീട്ടണമെന്ന് അവലോകന യോഗത്തില്‍ കരാറുകാര്‍ ആവശ്യപ്പെട്ടെങ്കിലും ഫെബ്രുവരിയില്‍ പദ്ധതി പൂര്‍ത്തീകരിക്കണം എന്ന് തീരുമാനിക്കുകയായിരുന്നു. കൊച്ചിന് സ്മാര്‍ട്ട് ലിമിറ്റഡിന്റെ നേതൃത്വത്തില്‍ രണ്ടാം ഡിവിഷനില്‍ 14 നിലകളിലായി 195 കുടുംബങ്ങളെ പാര്‍പ്പിക്കുന്ന ഫ്ലാറ്റ് സമുച്ചയമാണ് ഒരെണ്ണം തയാറായിക്കൊണ്ടിരിക്കുന്നത്.
രാജീവ് ആവാസ് യോജനയുടെ ഭാഗമായി 18.24 കോടി രൂപയും കൊച്ചിന് സ്മാര്‍ട്ട് മിഷന് ലിമിറ്റഡിന്റെ സാമ്പത്തിക സഹായമായ 21 കോടി രൂപയും ചേര്‍ത്ത് 39.2 കോടി രൂപ ചിലവിട്ട് 12 നിലകളിലായി 199 കുടുംബങ്ങള്‍ക്കുള്ള രണ്ടാമത്തെ ഫ്ലാറ്റ് സമുച്ചയം നഗരസഭയുടെ നേതൃത്വത്തില്‍ നിർമിക്കുകയാണ്. രണ്ട് ഫ്ലാറ്റുകൾ പണി തീര്‍ത്ത സ്റ്റൂഡിയോ അപ്പാര്‍ട്ട്മെന്റില്‍ പരിശോധന നടത്തി. ഇതേമാതൃകയിലാണ് 394 കുടുംബങ്ങള്‍ക്ക് വീട് നിർമിച്ച് കൈമാറാന്‍ ഒരുങ്ങുന്നത്. യോഗത്തിൽ കെ.ജെ. മാക്സി എം.എൽ.എ, നഗരസഭ ആരോഗ്യ സ്ഥിരം സമിതി ചെയര്മാന് ടി.കെ. അഷറഫ്, സി.എസ്.എം.എല്‍ ഉദ്യോഗസ്ഥര്‍, കോണ്‍ട്രാക്ടര്‍മാര്‍ എന്നിവര്‍ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.