രോഗം അതിവേഗം പടരുേമ്പാഴും കുന്നത്തുനാട്ടിലും കിഴക്കമ്പലത്തും ഭരണാധികാരികൾ ഉറക്കത്തിൽ
text_fieldsകിഴക്കമ്പലം: കോവിഡ് വ്യാപിക്കുകയും മരണനിരക്ക് കൂടുകയും ചെയ്തതോടെ ട്വൻറി20 ഭരിക്കുന്ന കിഴക്കമ്പലം, കുന്നത്തുനാട് പഞ്ചായത്തുകളില്‍ പ്രതിഷേധം ശക്തമായി.
മാസങ്ങളായി രാഷ്ട്രീയ പാര്‍ട്ടികളും സന്നദ്ധസംഘടനകളും എഫ്.എല്‍.ടി.സി സംവിധാനം ഒരുക്കണമെന്ന് ആവശ്യപ്പെട്ടിട്ടും ഭരണനേതൃത്വം ചെവിക്കൊണ്ടിട്ടില്ല. കഴിഞ്ഞദിവസം നടന്ന ഓണ്‍ലൈൻ യോഗത്തില്‍ മുഖ്യമന്ത്രിതന്നെ വിഷയത്തിൽ വിമര്‍ശനം ഉന്നയിച്ചിരുന്നു.
കിഴക്കമ്പലം പഞ്ചായത്തില്‍ തിങ്കളാഴ്ച രാവിലെ മാന്താട്ടില്‍ സാബു കോവിഡ് ബാധിച്ച് മരിച്ചതോടെ പ്രതിഷേധം ശക്തമായിരിക്കുകയാണ്. സാബുവിന് കോവിഡ് ബാധിച്ചതോടെ വീട്ടില്‍ സ്ഥലമില്ലാത്തതിനാല്‍ തൊഴുത്തിലേക്ക് താമസം മാറ്റിയിരുന്നു. എന്നാല്‍, രണ്ടുദിവസമായി പെയ്ത മഴയിൽ ചോർന്നൊലിച്ച തൊഴുത്തില്‍ മഴനനഞ്ഞ് പനി കൂടി. പഞ്ചായത്ത് പ്രസിഡൻറ്കൂടിയായ വാര്‍ഡ് ആശ വര്‍ക്കര്‍ തിരിഞ്ഞുനോക്കാതായതോടെ ജാഗ്രതസമിതി പ്രവര്‍ത്തകര്‍ ഇടപെടുകയും തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു. പിന്നീട് അമൃത ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും തിങ്കളാഴ്ച രാവിലെ മരിച്ചു.
ഈ വീട്ടില്‍ മൂന്നുപേര്‍ക്ക് നിലവില്‍ കോവിഡ് പോസിറ്റിവാണ്. വാര്‍ഡില്‍ 67 പേര്‍ക്ക് രോഗമുണ്ടെന്നാണ് മുന്‍ പഞ്ചായത്ത് പ്രസിഡൻറ് അനില്‍കുമാര്‍ പറയുന്നത്. കിഴക്കമ്പലം പഞ്ചായത്തിലെ അമ്പുനാട് വാര്‍ഡിലെ ആശ വര്‍ക്കര്‍ പഞ്ചായത്ത് പ്രസിഡൻറ് തന്നെയാണ്. എന്നാല്‍, ഈ വാര്‍ഡില്‍ ആശ വര്‍ക്കറുടെ സേവനം ലഭിക്കുന്നിെല്ലന്ന് ആക്ഷേപമുണ്ട്.
കിഴക്കമ്പലം പഞ്ചായത്തിലെ പല വാര്‍ഡുകളിലും കോവിഡ് വ്യാപകമാണ്. ഒരു വീട്ടില്‍തന്നെ മൂന്ന് മരണങ്ങള് വരെയുണ്ടായിട്ടുണ്ട്. പഞ്ചായത്ത് ഭരിക്കുന്ന ട്വൻറി20 ചീഫ് കോഓഡിനേറ്ററുടെ സ്ഥാപനത്തില്പോലും തൊഴിലാളികള്‍ക്ക് വേണ്ടരീതിയില്‍ കോവിഡ് ചികിത്സ ലഭിക്കുന്നിെല്ലന്ന് ആക്ഷേപം ഉയരുന്നുണ്ട്. എന്നിട്ടും എഫ്.എല്‍.ടി.സിയോ ഡി.സി.സിയോ തുടങ്ങാന്‍ പഞ്ചായത്ത് തയാറായിട്ടില്ല.
പല വാര്‍ഡിലും രാഷ്ട്രീയ പാര്‍ട്ടികളുടെയും സന്നദ്ധസംഘടനകളുടെയും നേതൃത്വത്തില്‍ ജാഗ്രതസമിതികള്‍ രൂപവത്കരിച്ചാണ് പ്രവര്‍ത്തിക്കുന്നത്. അമ്പുനാട് വാര്‍ഡില്‍ ജാഗ്രത സമിതിയുടെ നേതൃത്വത്തില്‍ ചൊവ്വാഴ്ച മുതല്‍ ആംബുലൻസ് സര്‍വിസ് ആരംഭിക്കുമെന്നും അനില്‍കുമാര്‍ പറഞ്ഞു. കുന്നത്തുനാട് പഞ്ചായത്തിൽ മോറക്കാല സെൻറ് മേരീസ് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ പഞ്ചായത്തിെൻറ നേതൃത്വത്തില്‍ ഡി.സി.സി തുടങ്ങാൻ ക്രമീകരണങ്ങള്‍ ഒരുക്കിയെങ്കിലും ഇതുവരെ ആരംഭിച്ചിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.