കായലുകളിൽ എക്കൽ നിറയുന്നു; യാനങ്ങൾക്കും ഭീഷണി
text_fieldsഫോർട്ട്കൊച്ചി: കായലുകളിൽ എക്കൽ നിറഞ്ഞത് യാനങ്ങൾക്കും ഭീഷണിയാകുന്നു. തീരത്തെ ഏക്കലിൽ കുടുങ്ങി നിരവധി മത്സ്യ ബന്ധന യാനങ്ങളാണ് നശിക്കുന്നത്. ബോട്ട് യാർഡു കൾക്ക് സമീപമാണ് ഇത്തരത്തിൽ യാനങ്ങൾ കൂടുതൽ നശിക്കുന്നത്.. അപകടത്തിൽപ്പെട്ടവയും സാമ്പത്തിക ബുദ്ധിമുട്ടുമൂലം അറ്റകുറ്റപണികൾ നടത്താനാവാത്തതടക്കമുള്ള യാനങ്ങളാണ് നശിക്കുന്നത്. ലക്ഷങ്ങൾ വിലയുള്ള പേഴ്സിൻ ബോട്ടുകൾ മുതൽ ഇൻ ബോർഡ് വള്ളങ്ങൾ, ചെറുവള്ളങ്ങൾ, ചുണ്ടവഞ്ചി കൾ, തുഴ വഞ്ചികൾ വരെ ഏക്കലുകളിൽ കുടുങ്ങി നശിക്കുന്നവയിലുൾപ്പെടുന്നുണ്ട്. മത്സ്യ ബന്ധന മേഖല നേരിടു പ്രതിസന്ധികളുടെ പ്രതി ഫലനമാണിതെന്നാണ് മത്സ്യമേഖലയിലുള്ളവർ പറയുന്നത്. ഏക്കൽ മത്സ്യങ്ങളുടെ ആവാസ വ്യവസ്ഥക്കും ഭീഷണിയാണ്. എക്കലടിഞ്ഞ് കായലുകൾ നിറയുമ്പോഴും ഇവ നീക്കാൻ അധികാരികൾക്ക് കഴിയുന്നില്ല . എക്കലും പോള പായലുകളും ജലാശയങ്ങളുടെ സന്തുലിതാവസ്ഥക്കും മത്സ്യ തൊഴിലാളികളുടെ ഉപജീവനത്തിനും ഭീഷണിയായി മാറുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.