കൊച്ചി വാട്ടര്‍ മെട്രോയുടെ ആദ്യ ഇലക്ട്രിക് ബോട്ട് ഇന്ന് കൈമാറും
text_fieldsകൊച്ചി: വാട്ടർ മെട്രോക്കായി കൊച്ചി കപ്പൽശാല ഒരുക്കിയ ആദ്യ ഇലക്ട്രിക് ബോട്ട് വെള്ളിയാഴ്ച കൈമാറും. ഷിപ്യാർഡ് നിർമിക്കുന്ന 23 ബോട്ടുകളില്‍ ആദ്യത്തേതാണിത്. ബാറ്ററിയിലും ഡീസല്‍ ജനറേറ്റര്‍ വഴിയും രണ്ടും ഉപയോഗിച്ചുള്ള ഹൈബ്രിഡ് രീതിയിലും പ്രവര്‍ത്തിപ്പിക്കാന്‍ കഴിയുന്ന ബോട്ടെന്ന് പുതുമയുമുണ്ട്. അഞ്ച് ബോട്ടുകളുടെ നിര്‍മാണം അവസാനഘട്ടത്തിലാണ്.
വാട്ടര്‍ ടെര്‍മിനലുകളുടെ നിര്‍മാണവും പുരോഗമിക്കുകയാണ്. വൈറ്റില, കാക്കനാട് ടെര്‍മിനലുകള്‍ ഏറക്കുറെ തയാറായി. ഫ്ലോട്ടിങ് െജട്ടികളുടെ നിര്‍മാണവും അവസാനഘട്ടത്തിലാണ്. ഹൈകോര്‍ട്ട്, വൈപ്പിന്‍, ഏലൂര്‍, ചേരാനല്ലൂര്‍, ചിറ്റൂര്‍ ടെര്‍മിനലുകളുടെ നിര്‍മാണം ഏപ്രിലോടെ പൂര്‍ത്തിയായേക്കും. ലോകത്ത് തന്നെ ആദ്യമായാണ് ബാറ്ററിയില്‍ പ്രവര്‍ത്തിക്കുന്ന ഇത്ര വിപുലമായ ബോട്ട് ശൃംഖല.
ബാറ്ററി 10-15 മിനിറ്റുകൊണ്ട് ചാര്‍ജ് ചെയ്യാം. പരമ്പരാഗത ബോട്ടിനെക്കാള്‍ വേഗത്തില്‍ സഞ്ചരിക്കാന്‍ കഴിയും. പൂര്‍ണമായും ശീതീകരിച്ച ബോട്ടിലിരുന്ന് കായല്‍ക്കാഴ്ചകള്‍ ആസ്വദിച്ച് യാത്രചെയ്യാവുന്ന രീതിയിലാണ് രൂപകല്പന. ഫ്ലോട്ടിങ് െജട്ടികളായതിനാല് പ്രായമായവര്‍ക്ക് വരെ കയറാനും ഇറങ്ങാനും എളുപ്പമാണ്. കായല്‍പരപ്പിലൂടെ വേഗത്തില്‍ പോകുമ്പോഴും പരമാവധി ഓളം ഉണ്ടാക്കുന്നത് കുറക്കുന്ന രീതിയിലാണ് ബോട്ടിെൻറ ഘടന.
വൈറ്റില ഹബിലെ ഓപറേറ്റിങ് കണ്ട്രോള് സെൻററിൽനിന്ന് ഓട്ടോമാറ്റിക്കായി ബോട്ടിെൻറ സഞ്ചാരം നിരീക്ഷിക്കാനുള്ള സജ്ജീകരണങ്ങളുമുണ്ട്. ബാറ്ററി ചാര്‍ജ് തീര്‍ന്നാല്‍ യാത്ര തുടരാന്‍ ഡീസല്‍ ജനറേറ്ററുമുണ്ട്. ഇതുരണ്ടും ഒരുമിച്ച് ഉപയോഗിച്ച് കൂടുതല്‍ വേഗത്തില്‍ പോകാനുള്ള സൗകര്യവുമുണ്ട്. 76 കിലോമീറ്റര്‍ നീളത്തില്‍ 38 ടെര്‍മിനലുകളെ ബന്ധിപ്പിച്ച് 78 ബോട്ടുകളുമായി സര്‍വിസ് നടത്തുന്ന വലിയ ജലഗതാഗത ശൃംഖലയാണ് കൊച്ചി വാട്ടര്‍ മെട്രോയിലൂടെ നടപ്പാകാൻ പോകുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.