Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightKochichevron_rightറോഡരികില്‍...

റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന കാറിന്‍റെ കണ്ണാടി തകര്‍ത്തു

text_fields
bookmark_border
car attack
cancel
camera_alt

റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന കാറിന്‍റെ കണ്ണാടി തകര്‍ത്ത നിലയില്‍

കൊച്ചി: റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന കാറിന്‍റെ കണ്ണാടി തല്ലിത്തകര്‍ത്തു. തിങ്കളാഴ്ച്ച വൈകീട്ട് 4 മണിയോടെയാണ് ബാനര്‍ജി റോഡില്‍ ഫാര്‍മാക്‌സ് മെഡിക്കല്‍ ഷോപ്പിനു മുന്‍വശത്തായി നിര്‍ത്തിയിട്ടിരുന്ന ഹൈക്കോടതി അഭിഭാഷകന്‍റെ കാറിന്റെ മുന്‍വശത്തെ കണ്ണാടി നശിപ്പിച്ചത്.

ഒരാള്‍ കാറിന്‍റെ സമീപത്തെത്തുകയും മറ്റൊരാളുമായി വാക്കുതര്‍ക്കത്തിലേര്‍പ്പെടുകയും തുടര്‍ന്ന് ഇവര്‍ക്ക് സമീപത്തായി നിര്‍ത്തിയിട്ടിരുന്ന മാരുതി സ്വിഫ്റ്റ് കാറിന്‍റെ മുന്‍വശത്തെ കണ്ണാടി ഇയാള്‍ ചവുട്ടി ഒടിക്കുകയും ചെയ്യുന്നത്​ സമീപത്തെ ഹോട്ടലിലെ സി.സി.ടി.വി. ദൃശ്യങ്ങളില്‍ പതിഞ്ഞിട്ടുണ്ട്.

സംഭവവുമായി ബന്ധപ്പെട്ട് കാര്‍ ഉടമ എറണാകുളം സെന്‍ട്രല്‍ പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കി.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Crime Newsanti socials
News Summary - The side mirror of a car parked on the roadside was smashed
Next Story