ശുചിമുറി മാലിന്യ പ്ലാന്റ് നോക്കുകുത്തി;ബ്രഹ്മപുരത്ത് മാലിന്യം കടമ്പ്രയാറിലേക്ക് ഒഴുക്കുന്നു
text_fieldsകരിമുകൾ: ബ്രഹ്മപുരത്ത് ശുചിമുറി മാലിന്യ പ്ലാന്റിനെ നോക്കുകുത്തിയാക്കി ശുചിമുറി മാലിന്യം കടമ്പ്രയാറിലേക്ക് ഒഴുക്കുന്നു. കക്കൂസ് മാലിന്യം സംസ്കരിക്കുന്ന പ്ലാന്റ് ഉണ്ടെകിലും പ്രവർത്തനരഹിതമാണ്. ഇവിടെ ദിവസവും ഒരുലക്ഷം ലിറ്ററാണ് സംസ്കരിക്കാനാകുന്നത്.
എന്നാല്‍, ഒരു മാനദണ്ഡവും പാലിക്കാതെ ജില്ലയിലെ വിവിധ പ്രദേശങ്ങളില്‍നിന്നും ലക്ഷക്കണക്കിന് ലിറ്ററാണ് മാലിന്യ മാഫിയകള്‍ ശേഖരിച്ച് കാക്കനാട് കടമ്പ്രയാറിലേക്കും ആലുവ പെരിയാറിലേക്കും പാടശേഖരങ്ങളിലേക്കും കൈത്തോടുകളിലേക്കും തള്ളുന്നത്.
നിരവധി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും ഇന്‍ഫോപാര്‍ക്കും സ്മാര്‍ട്ട് സിറ്റിയും ഉപ്പെടെ കുടിവെള്ളത്തിനും മറ്റും ആശ്രയിക്കുന്നത് കടമ്പ്രയാറിനെയാണ്. ബ്രഹ്മപുരം പ്ലാന്റിലേക്കെന്ന വ്യാജേനെയാണ് ഫ്ലാറ്റുകളില്‍നിന്നും ലോഡ്ജില്‍നിന്നും ലോഡെടുക്കുന്നത്. പകല്‍ ലോഡ് കയറ്റി ഫ്ലാറ്റില്‍തന്നെ ഇടുകയാണ് പതിവ്.
രാത്രിയാണ് ലോഡുകള്‍ കടത്തുന്നത്. മാലിന്യം തള്ളുന്നത് തടയാൻ ബ്രഹ്മപുരത്ത് കാവൽക്കാരനെ നിയോഗിച്ചിട്ടുണ്ടെങ്കിലും കാര്യമായ പ്രയോജനമില്ല. ഓയില്‍ കലര്‍ന്ന അടുക്കള മാലിന്യം ഉൾപ്പെടെ തള്ളുന്നതായും ആക്ഷേപമുണ്ട്. മലിനജല സംസ്കരണം യഥാവിധി നടപ്പാക്കേണ്ട മലിനീകരണ നിയന്ത്രണ ബോര്‍ഡും ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരും ഒരു നടപടിയും സ്വീകരിക്കുന്നില്ലെന്നാണ് ആക്ഷേപം. ബ്രഹ്മപുരം, ഐലൻഡ് പ്ലാന്റകളിൽ മാലിന്യം തള്ളാൻ കൂട്ടുനിൽക്കുന്ന കരാറുകാർക്കെതിരെ നടപടി സ്വീകരിക്കണമെന്ന് സെപ്റ്റേജ് സ്വീവേജ് ഓണേഴ്സ് ആൻഡ് വർക്കേഴ്സ് കോഓഡിനേഷൻ കമ്മിറ്റി ആവശ്യപ്പെട്ടു.
കൂടാതെ പ്ലാന്റുകൾ 24 മണിക്കൂറും പ്രവർത്തിക്കാൻ നടപടി സ്വീകരിക്കണമെന്നും മലിജന സംസ്കരണത്തിന് കൂടുതൽ സൗകര്യം ഒരുക്കണമെന്നും അവർ ആവശ്യപ്പെട്ടു. അതിനിടെ ബ്രഹ്മപുരത്ത് പുതിയ ശുചിമുറി ട്രീറ്റ്മെന്റ് പ്ലാന്റ് (എഫ്.എസ്.ടി.പി) നിർമാണത്തിന് അടൽ മിഷൻ ഫോർ റിജുവനേഷൻ ആൻഡ് അർബൻ ട്രാൻസ് ഫോർമേഷന്റെ (അമൃത്) സംസ്ഥാനതല സാങ്കേതികസമിതി അനുമതി നൽകി. പ്രതിദിനം ഒരു ദശലക്ഷം ലിറ്റർ (എം.എൽ.സി) ശുദ്ധീകരിക്കാൻ ശേഷിയുള്ള 30 കോടി രൂപയുടെ പദ്ധതിയാണിത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.