Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightKochichevron_rightപെൺകുട്ടിയെ...

പെൺകുട്ടിയെ പേടിപ്പിക്കാൻ ട്രാൻസ്ഫോർമറിന് മുകളിൽ കയറിയ യുവാവിന് പൊള്ളലേറ്റു

text_fields
bookmark_border
പെൺകുട്ടിയെ പേടിപ്പിക്കാൻ ട്രാൻസ്ഫോർമറിന് മുകളിൽ കയറിയ യുവാവിന് പൊള്ളലേറ്റു
cancel

കി​ഴ​ക്ക​മ്പ​ലം: കൂ​ടെ​യു​ണ്ടാ​യി​രു​ന്ന പെ​ൺ​കു​ട്ടി​യു​മാ​യി വ​ഴ​ക്ക് ഉ​ണ്ടാ​യ​തി​നെ തു​ട​ർ​ന്ന് പേ​ടി​പ്പി​ക്കാ​ൻ ട്രാ​ൻ​സ് ഫോ​ർ​മ​റി​ന് മു​ക​ളി​ൽ ക​യ​റി വൈ​ദ്യു​തി ലൈ​നി​ൽ പി​ടി​ച്ച് ഭീ​ഷ​ണി മു​ഴ​ക്കാ​ൻ ശ്ര​മി​ച്ച യു​വാ​വി​ന് പൊ​ള്ള​ലേ​റ്റു. ബ്ര​ഹ്മ​പു​രം പ​ടി​ഞ്ഞാ​റെ മൂ​ല​യി​ൽ അ​ജ്മ​ൽ സി​ദ്ദീ​ഖി​നാ​ണ് (22) പൊ​ള്ള​ലേ​റ്റ​ത്.

വ്യാ​ഴാ​ഴ്​​ച പു​ല​ർ​ച്ച 2.30നാ​ണ് സം​ഭ​വം. കി​ഴ​ക്ക​മ്പ​ലം വൈ​ദ്യു​തി ഓ​ഫി​സി​ന് എ​തി​ർ​വ​ശ​ത്തു​ള്ള ട്രാ​ൻ​സ്ഫോ​ർ​മ​റി​ന് മു​ക​ളി​ൽ ക​യ​റി വൈ​ദ്യു​തി ലൈ​നി​ൽ പി​ടി​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ ഷോ​ക്കേ​റ്റ് താ​ഴേ​ക്ക് തെ​റി​ച്ച് വീ​ഴു​ക​യാ​യി​രു​ന്നു. കൂ​ടെ ഉ​ണ്ടാ​യി​രു​ന്ന പെ​ൺ​കു​ട്ടി​യു​ടെ​യും അ​ജ്മ​ലി​ന്‍റെ​യും ക​ര​ച്ചി​ലും പൊ​ട്ടി​ത്തെ​റി​ക്കു​ന്ന ശ​ബ്​​ദ​വും കേ​ട്ട് തൊ​ട്ട​ടു​ത്തു​ള്ള വൈ​ദ്യു​തി സെ​ക്​​ഷ​ൻ ഓ​ഫീ​സി​ൽ​നി​ന്ന് രാ​ത്രി ജോ​ലി​യി​ൽ ഉ​ണ്ടാ​യി​രു​ന്ന ജീ​വ​ന​ക്കാ​ർ ഓ​ടി​യെ​ത്തി പ്ര​ഥ​മ ശ്രു​ശ്രൂ​ഷ ന​ൽ​കി വൈ​ദ്യു​തി ബോ​ർ​ഡി​ന്‍റെ ജീ​പ്പി​ൽ പ​ഴ​ങ്ങ​നാ​ട് സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലും അ​വി​ടെ​നി​ന്നും മെ​ഡി​ക്ക​ൽ സെ​ന്‍റ​റി​ലേ​ക്കും മാ​റ്റു​ക​യാ​യി​രു​ന്നു.

അ​ജ്മ​ൽ സി​ദ്ദീ​ഖി​ന്‍റെ കൈ​ക​ൾ​ക്കും ക​ഴു​ത്തി​നു താ​ഴെ​യും അ​ര​ക്ക് മു​ക​ളി​ലും പൊ​ള്ള​ലേ​റ്റി​ട്ടു​ണ്ട്. വൈ​ദ്യു​തി ട്രി​പ്പാ​യ​തും തെ​റി​ച്ച് വീ​ണ​തു​മാ​ണ് വ​ൻ അ​പ​ക​ട​ത്തി​ൽ​നി​ന്ന് ര​ക്ഷ​പ്പെ​ടാ​ൻ കാ​ര​ണ​മെ​ന്ന് വൈ​ദ്യു​തി ജീ​വ​ന​ക്കാ​ർ പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:transformerburnt
News Summary - The young man got burnt after climbing on top of the transformer to scare the girl
Next Story