കോവിഡ്: കൊച്ചിയിൽ ഒഴിവുള്ളത് 1317 കിടക്കകൾ
text_fieldsകൊച്ചി: കോവിഡ് ചികിത്സക്കായി ജില്ലയിൽ ഒഴിവുള്ളത് 1317 കിടക്കകൾ. കോവിഡ് രോഗികളുടെ ചികിത്സക്കായി ജില്ലയിൽ വിവിധ വിഭാഗങ്ങളിലായി തയാറാക്കിയ 3113 കിടക്കകളിൽ 1796 പേർ നിലവിൽ ചികിത്സയിലുണ്ട്. രോഗം സ്ഥിരീകരിച്ച് വീടുകളിൽ നിരീക്ഷണത്തിൽ കഴിയാൻ സാധിക്കാത്തവർക്കായി തയാറാക്കിയ ഡൊമിസിലറി കെയർ സെൻററുകളിലായി ജില്ലയിൽ 567 പേർ ചികിത്സയിലുണ്ട്. ജില്ലയിൽ ഇതുവരെ ഇത്തരം 26 കേന്ദ്രങ്ങൾ സജ്ജമാക്കിയിട്ടുണ്ട്. ഇവിടങ്ങളിൽ 888 കിടക്കൾ ഒഴിവുണ്ട്.
ജില്ലയിൽ ബി.പി.സി.എൽ, ടി.സി.എസ് എന്നീ സ്ഥാപനങ്ങൾ അവരുടെ ജീവനക്കാർക്കായി കോവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്മെൻറ് സെൻററുകൾ സജ്ജമാക്കിയിട്ടുണ്ട്. ഇവിടെ 21 പേർ ചികിത്സയിലുണ്ട്.
ആരോഗ്യവിഭാഗത്തിെൻറ നേതൃത്വത്തിൽ സജ്ജമാക്കിയ മൂവാറ്റുപുഴ ജനറൽ ആശുപത്രിയിലെ കോവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്മെൻറ് സെൻററിൽ 14 പേർ ചികിത്സയിലുണ്ട് . കോവിഡ് സെക്കൻഡ് ലൈൻ ട്രീറ്റ്മെൻറ് സെൻററുകളിൽ 606 കിടക്കൾ സജ്ജമാക്കി. ഇവിടങ്ങളിൽ 465 പേർ ചികിത്സയിലാണ്. ഓക്സിജൻ കിടക്കൾ അടക്കമുള്ള സെക്കൻഡ് ലൈൻ ട്രീറ്റ്മെൻറ് സെൻററുകളിൽ കാറ്റഗറി ബി യിൽ ഉൾപ്പെടുന്ന രോഗികളെയാണ് പ്രവേശിപ്പിക്കുന്നത്. ജില്ലയിൽ 141 കിടക്കകൾ വിവിധ സെക്കൻഡ് ലൈൻ ട്രീറ്റ്മെൻറ് സെൻററുകളിലായി ലഭ്യമാണ്.
കോവിഡ് ചികിത്സാ രംഗത്തുള്ള മെഡിക്കൽ കോളജ് ഉൾപ്പെടെയുള്ള പന്ത്രണ്ട് സർക്കാർ ആശുപത്രികളിലായി 1052 കിടക്കൾ സജ്ജമാണ്. ഇവിടങ്ങളിൽ നിലവിൽ 764 പേർ ചികിത്സയിലാണ്. കോവിഡ് രോഗതീവ്രതയുള്ളവരെ ചികിത്സിക്കാൻ കഴിയുന്ന ജില്ലയിലെ വിവിധ ആശുപത്രികളിലായി 288 കിടക്കകളും ലഭ്യമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.