മാല പൊട്ടിച്ച മോഷ്ടാവ് പിടിയിൽ
text_fieldsകൊച്ചി: ജനലിന്റെ കൊളുത്ത് തകർത്ത് ഹോസ്റ്റൽ അന്തേവാസിയുടെ മാലയും മൊബൈൽ ഫോണും കവർന്ന കുപ്രസിദ്ധ മോഷ്ടാവ് പിടിയിൽ. ആലപ്പുഴ കരുവാറ്റ തെക്കേക്കാട്ടിൽ വീട്ടിൽ ബിജു (ചുണ്ടൻ ബിജു -42) ആണ് പിടിയിലായത്. എറണാകുളം ലിസി ആശുപത്രിക്ക് സമീപത്തെ ഹോസ്റ്റലിൽ കഴിഞ്ഞദിവസം രാത്രിയാണ് സംഭവം.
ജനലിനോട് ചേർന്ന് ഉറങ്ങുകയായിരുന്ന അന്തേവാസിയുടെ കഴുത്തിൽനിന്ന് മാല പൊട്ടിച്ചെടുക്കുകയായിരുന്നു. സമീപത്തെ മുറിയിൽനിന്ന് സമാനമായാണ് ഫോണും മോഷ്ടിച്ചത്. സി.സി.ടി.വി ദൃശ്യങ്ങളും ഫിംഗർപ്രിന്റും പരിശോധിച്ചാണ് പ്രതി ബിജുവാണെന്ന് ഉറപ്പിച്ചത്. പിന്നീട് ഇയാളെ കൊച്ചി നഗരത്തിൽനിന്നുതന്നെ അറസ്റ്റ് ചെയ്യുകയായിരുന്നു.
എറണാകുളം സെൻട്രൽ സ്റ്റേഷനിലടക്കം നിരവധി മോഷണക്കേസുകളിലെ പ്രതിയാണ്. ജയിൽശിക്ഷ കഴിഞ്ഞ് അടുത്തിടെയാണ് പുറത്തിറങ്ങിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.