മൂവായിരം കടന്നു: 'മുന്നിലാണ്' രോഗം
text_fieldsകൊച്ചി: ജില്ലയിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ കുതിപ്പ് തുടരുന്നു. ഇതാദ്യമായി രോഗികൾ 3000ത്തിന് മുകളിലെത്തുന്നത്. 3212 പേർക്കാണ് ചൊവ്വാഴ്ച രോഗം സ്ഥിരീകരിച്ചത്.
സംസ്ഥാനത്ത് ഏറ്റവുമധികം പേർക്ക് സ്ഥിരീകരിച്ചതും എറണാകുളത്തു തന്നെ. നിലവിൽ ആകെയുള്ള രോഗികളുടെ എണ്ണം 18,584 ആണ്. ഇന്നലത്തെ രോഗികളിൽ 3083 പേരാണ് സമ്പർക്കത്തിലൂടെ സ്ഥിരീകരിച്ചത്. മറ്റിടങ്ങളിൽ നിന്നെത്തിയ 81 പേരും ഉറവിടമറിയാത്തവർ 44 പേരുമുണ്ട്. ഏറ്റവുമധികം പേർക്ക് കോവിഡ് സ്ഥിരീകരിച്ചത് തൃപ്പൂണിത്തുറയിലാണ്-126 പേർക്ക്. തൊട്ടുപിന്നാൽ തൃക്കാക്കരയാണ്-107.
വെങ്ങോല -98, വരാപ്പുഴ -85, രായമംഗലം -65, കളമശ്ശേരി -63, മരട് -62, ആമ്പല്ലൂർ -55, പള്ളുരുത്തി -54, കലൂർ -52, കടുങ്ങല്ലൂർ, പള്ളിപ്പുറം -51, ഫോർട്ട് കൊച്ചി -50, എടത്തല, പായിപ്ര, പൂതൃക്ക- 49, ഇടപ്പള്ളി -46, വൈറ്റില -43,എളങ്കുന്നപ്പുഴ, ചൂർണ്ണിക്കര, ചെങ്ങമനാട് -40, എറണാകുളം നോർത്ത്, മലയാറ്റൂർ നീലീശ്വരം, മഴുവന്നൂർ -38, അങ്കമാലി, കുമ്പളം -37, കടവന്ത്ര, കോട്ടുവള്ളി -35, എളമക്കര -34, മൂവാറ്റുപുഴ -33, ആലുവ -32, കുഴുപ്പിള്ളി, നെടുമ്പാശ്ശേരി -31, എറണാകുളം സൗത്ത്, നായരമ്പലം -30, ഉദയംപേരൂർ, വടുതല -29, ഏലൂർ -28, പനമ്പിള്ളി നഗർ, പിറവം, പെരുമ്പാവൂർ -27, ആലങ്ങാട്, തോപ്പുംപടി,വാഴക്കുളം -25, ചിറ്റാറ്റുകര, ഞാറക്കൽ, തേവര -24, കുന്നത്തുനാട്, കൂവപ്പടി, ചെല്ലാനം, പാലാരിവട്ടം, വടവുകോട് -23, ആവോലി, ഐക്കരനാട്, കല്ലൂർക്കാട്, കിഴക്കമ്പലം, വടക്കേക്കര -22, ആരക്കുഴ, കരുമാലൂർ, കീഴ്മാട് -21, കൂത്താട്ടുകുളം, ചോറ്റാനിക്കര, നോർത്തുപറവൂർ -20 തുടങ്ങിയവയാണ് കൂടുതൽ രോഗികളുള്ള മറ്റു പ്രദേശങ്ങൾ.
നാല് ആരോഗ്യ പ്രവർത്തകർ, അഞ്ച് അന്തർ സംസ്ഥാന തൊഴിലാളികൾ, ഒരു പൊലീസ്, സി.ഐ.എസ്.എഫ് ഉദ്യോഗസ്ഥർ എന്നിവരും രോഗികളുടെ പട്ടികയിലുണ്ട്. ആകെ രോഗികളിൽ 13,839 പേരും വീടുകളിലാണ് ചികിത്സ തേടുന്നത്. 458 പേർ മാത്രമാണ് രോഗമുക്തി നേടിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.