തൃക്കാക്കരയിൽ; ഹോട്ടലുകൾക്കും തട്ടുകടകൾക്കും രാത്രി നിയന്ത്രണം
text_fieldsകാക്കനാട്: ലഹരി മാഫിയയുടെ പ്രവർത്തനം രാത്രികാലങ്ങളിൽ ഹോട്ടലുകളും തട്ടുകടകളും ഉൾപ്പെടെയുള്ള വ്യാപാര സ്ഥാപനങ്ങളിൽ സജീവമാണെന്ന നിരീക്ഷണത്തിന്റെ അടിസ്ഥാനത്തിൽ തൃക്കാക്കര നഗരസഭ പരിധിയിൽ സ്ഥാപനങ്ങൾ അടക്കുന്നതിൽ നിയന്ത്രണം ഏർപ്പെടുത്തി.
ആറുമാസത്തേക്ക് രാത്രി 11ന് സ്ഥാപനങ്ങൾ അടക്കാനും അതിരാവിലെ നാലിന് തുറക്കാനുമാണ് തൃക്കാക്കര നഗരസഭ നിർദേശം. നഗരസഭ വിളിച്ചു കൂട്ടിയ വ്യാപാരി ഹോട്ടൽ സംഘടന പ്രതിനിധികളുടെയും മറ്റ് സംഘടന പ്രതിനിധികളുടെയും യോഗത്തിലാണ് കടകളുടെ പ്രവർത്തന സമയം നിയന്ത്രിക്കാൻ തീരുമാനിച്ചത്. നഗരസഭ ചെയർപേഴ്സൻ രാധാമണി പിള്ള അധ്യക്ഷത വഹിച്ച യോഗത്തിൽ അസി. പൊലീസ് കമീഷണർ പി.വി. ബേബി, നഗരസഭ വൈസ് ചെയർമാൻ പി.എം. യൂനുസ്, സ്ഥിരം സമിതി അധ്യന്മാരായ ഉണ്ണി കാക്കനാട്, നൗഷാദ് പല്ലച്ചി, സോമി റെജി, സുനീറ ഫിറോസ്, വ്യാപാരി വ്യവസായി ഏകോപന സമിതി പ്രതിനിധികൾ, ഹോട്ടൽ ആൻഡ് റസ്റ്ററന്റ് അസോസിയേഷൻ ഭാരവാഹികൾ തുടങ്ങിയവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.