ഡെങ്കിപ്പനിയിൽ വലഞ്ഞ് തൃക്കാക്കര; വ്യക്തമായ കണക്കുകൾ പുറത്തുവിടാതെ ആരോഗ്യവിഭാഗം
text_fieldsകാക്കനാട്: തൃക്കാക്കരയിൽ ഡെങ്കിപ്പനി വ്യാപനം രൂക്ഷം. ദിനംപ്രതി നിരവധിപേര്‍ ഡെങ്കിബാധിതരാകുന്നുവെന്നാണ് റിപ്പോർട്ട്. എന്നാൽ, കണക്കുകൾ നൽകാൻ ആരോഗ്യവിഭാഗം തയാറാകാത്തത് പ്രതിരോധ പ്രവർത്തനം പാളുന്നുവെന്ന പ്രതിപക്ഷ ആരോപണം ശരിവെക്കുന്നു. യഥാർഥ കണക്കുകൾ മൂടിവെച്ച് എണ്ണം കുറച്ചുകാണിക്കുന്നതായും പരാതിയുണ്ട്. മൂന്നുദിവസത്തിനിടെ സ്വകാര്യ ആശുപത്രികളിലും ഡിസ്പെൻസറികളിലുമായി നൂറുകണക്കിന് രോഗികളാണ് ചികിത്സ തേടിയത്. ഈ കണക്കുകളും തൃക്കാക്കരയിലെ ആരോഗ്യവിഭാഗത്തിന് ലഭ്യമായിട്ടില്ല എന്നാണ് അറിയുന്നത്. തൃക്കാക്കരയിലെ പടിഞ്ഞാറ്, തെക്ക് മേഖലകളിലാണ് ഡെങ്കി ബാധിതര്‍ കൂടുതല്‍. കഴിഞ്ഞയാഴ്ചയിൽ തൃക്കാക്കരയിൽ മാത്രം 130ലേറെ പേർക്കാണ് ഡെങ്കു ബാധിച്ചത്. ജില്ല കലക്ടർ എൻ.എസ്.കെ. ഉമേഷ് ജില്ല മെഡിക്കൽ ഓഫിസർ ഉൾപ്പെടെയുള്ളവരുടെ യോഗം വിളിച്ച് പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കാൻ തീരുമാനിച്ചിരുന്നു. എന്നാൽ, ഇതൊന്നും തൃക്കാക്കരയിലെ ഡെങ്കുമേഖലയിൽ ബാധകമല്ലെന്ന നിലയിലാണ് ആരോഗ്യവിഭാഗത്തിന്റെ പ്രവർത്തനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.