കടമക്കുടിയുടെ ടൂറിസം സാധ്യത പ്രയോജനപ്പെടുത്തും –മന്ത്രി
text_fieldsകൊച്ചി: കടമക്കുടിയിൽ ടൂറിസത്തിനുള്ള സാധ്യത പരമാവധി പ്രയോജനപ്പെടുത്തുമെന്ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ്. പൊതുമരാമത്ത് വകുപ്പ് ബി.എം ആൻഡ് ബി.സി നിലവാരത്തിൽ സൗന്ദര്യവത്കരിച്ച് നവീകരിച്ച വരാപ്പുഴ-കടമക്കുടി റോഡ് ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. ടൂറിസം കേന്ദ്രങ്ങൾക്ക് കണക്ടിവിറ്റി റോഡുകൾ അത്യന്താപേക്ഷിതമാണ്. നവീകരിച്ച റോഡ് ടൂറിസം മേഖലക്ക് പുത്തൻ ഉണർവ് നൽകുകയും മത്സ്യകൃഷിയെ പ്രോത്സാഹിപ്പിക്കുകയും ചെയ്യും.
പുതിയ കാലം പുതിയ നിർമാണം എന്ന ആശയം മുൻ നിർത്തിയാണ് എല്ലാ പദ്ധതി പ്രവർത്തനങ്ങളും നടത്തുന്നത്.
സഞ്ചാരികളുടെ ആകർഷണകേന്ദ്രമായ കടമക്കുടിയുടെ അടിസ്ഥാനസൗകര്യ വികസനം സർക്കാർ പരിഗണനയിലുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു. വരാപ്പുഴ മാർക്കറ്റ് മുതൽ കടമക്കുടി ഐലൻഡ് റോഡിലെ ഞാറക്കൽ നിരത്ത് വിഭാഗത്തിെൻറ കീഴിൽ വരുന്ന രണ്ട് കി.മീ. റോഡാണ് നവീകരിച്ചത്.
കെ.എൻ. ഉണ്ണികൃഷ്ണൻ എം.എൽ.എ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ഹൈബി ഈഡൻ എം.പി, മുൻ എം.എൽ.എ എസ്. ശർമ എന്നിവർ വിശിഷ്ടാതിഥികളായി. ജില്ല പഞ്ചായത്ത് പ്രസിഡൻറ് ഉല്ലാസ് തോമസ്, ഇടപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ട്രീസ മാനുവൽ, പഞ്ചായത്ത് പ്രസിഡൻറ് മേരി വിൻസെൻറ്, ജില്ല പഞ്ചായത്ത് അംഗം എൽസി ജോർജ്, ബ്ലോക്ക് പഞ്ചായത്ത് അംഗം കെ.പി. മനുശങ്കർ, പഞ്ചായത്ത് അംഗം വി.എ. ബെഞ്ചമിൻ, പൊതുമരാമത്ത് നിരത്ത് എക്സിക്യൂട്ടിവ് എൻജിനീയർ സി.എം. സ്വപ്ന, സൂപ്രണ്ടിങ് എൻജിനീയർ കെ.ടി. ബിന്ദു, അസിസ്റ്റൻറ് എക്സിക്യൂട്ടിവ് എൻജിനീയർ എം.ജി. അജിത്കുമാർ എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.