Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightKochichevron_rightമ​ട്ടാ​ഞ്ചേ​രി...

മ​ട്ടാ​ഞ്ചേ​രി മേ​ഖ​ല​യി​ൽ വ്യാപാരികളുടെ പ്രതിഷേധം; ഭക്ഷ്യ സുരക്ഷ പരിശോധന

text_fields
bookmark_border
മ​ട്ടാ​ഞ്ചേ​രി മേ​ഖ​ല​യി​ൽ വ്യാപാരികളുടെ പ്രതിഷേധം;  ഭക്ഷ്യ സുരക്ഷ പരിശോധന
cancel

കൊ​ച്ചി: ജി​ല്ല​യി​ൽ ഭ​ക്ഷ്യ​സു​ര​ക്ഷ വ​കു​പ്പ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ 99 ഹോ​ട്ട​ലു​ക​ൾ പൂ​ട്ടി​ച്ചു. ലൈ​സ​ൻ​സ് ഇ​ല്ലാ​തെ പ്ര​വ‌​ർ​ത്തി​ച്ച​തും ലൈ​സ​ൻ​സി​നു പ​ക​രം ര​ജി​സ്ട്രേ​ഷ​ൻ മാ​ത്രം എ​ടു​ത്ത് പ്ര​വ​ർ​ത്തി​ച്ച​തു​മാ​യ ഹോ​ട്ട​ലു​ക​ളു​മാ​ണി​​വ. 474 ഭ​ക്ഷ​ണ വി​ത​ര​ണ സ്ഥാ​പ​ന​ങ്ങ​ളി​ലാ​യി 10 സ്ക്വാ​ഡാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്.

പി​റ​വം, എ​റ​ണാ​കു​ളം, തൃ​ക്കാ​ക്ക​ര, അ​ങ്ക​മാ​ലി, കൊ​ച്ചി, പ​റ​വൂ​ർ, തൃ​പ്പൂ​ണി​ത്തു​റ, വൈ​പ്പി​ൻ, കു​ന്ന​ത്തു​നാ​ട്, കോ​ത​മം​ഗ​ലം എ​ന്നി​വി​ട​ങ്ങ​ളി​ലാ​യി​രു​ന്നു പ​രി​ശോ​ധ​ന. ക​ഴി​ഞ്ഞ ദി​വ​സം ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ പൂ​ട്ടി​ച്ച 150 ഹോ​ട്ട​ലു​ക​ൾ​ക്ക് ഉ​ൾ​പ്പെ​ടെ അ​ടു​ത്ത ദി​വ​സം ഹി​യ​റി​ങ്​ ന​ട​ത്തി പി​ഴ ഈ​ടാ​ക്കു​മെ​ന്ന് ജി​ല്ല ഭ​ക്ഷ്യ​സു​ര​ക്ഷ അ​സി. ക​മീ​ഷ​ണ​ർ പി.​കെ. ജോ​ൺ വി​ജ​യ​കു​മാ​ർ പ​റ​ഞ്ഞു.

മ​ട്ടാ​ഞ്ചേ​രി: പ​രി​ശോ​ധ​ന​യി​ൽ പൂട്ടിയത്​ ലൈ​സ​ൻ​സ് ഇ​ല്ലാ​തെ പ്ര​വ​ർ​ത്തി​ച്ച സ്ഥാ​പ​ന​ങ്ങ​ളും ലൈ​സ​ൻ​സി​ന് പ​ക​രം ര​ജി​സ്ട്രേ​ഷ​ൻ മാ​ത്രം എ​ടു​ത്ത് പ്ര​വ​ർ​ത്തി​ച്ച സ്ഥാ​പ​ന​ങ്ങ​ളു​ം. മൂ​വാ​യി​രം രൂ​പ​യി​ൽ താ​ഴെ ദി​വ​സം വി​റ്റ് വ​ര​വു​ള്ള ക​ട​ക​ൾ​ക്കാ​ണ് ര​ജി​സ്ട്രേ​ഷ​ൻ അ​നു​വ​ദി​ച്ചി​ട്ടു​ള്ള​ത്.

മൂ​വാ​യി​രം രൂ​പ​ക്കു മു​ക​ളി​ൽ വി​റ്റ് വ​ര​വു​ള്ള സ്ഥാ​പ​ന​ങ്ങ​ൾ ഭ​ക്ഷ്യ​സു​ര​ക്ഷ ലൈ​സ​ൻ​സാ​ണ് എ​ടു​ക്കേ​ണ്ട​ത്. ലൈ​സ​ൻ​സ് എ​ടു​ത്ത് പ്ര​വ​ർ​ത്തി​ക്കേ​ണ്ട പ​ല സ്ഥാ​പ​ന​ങ്ങ​ളും ചെ​റു തു​ക​ക്കു​ള്ള ര​ജി​സ്ട്രേ​ഷ​നാ​ണ് എ​ടു​ത്തി​ട്ടു​ള്ള​തെ​ന്ന് ഉ​ദ്യോ​ഗ​സ്ഥ​ർ പ​റ​ഞ്ഞു. മ​ട്ടാ​ഞ്ചേ​രി മേ​ഖ​ല​യി​ൽ ഉ​ദ്യോ​ഗ​സ്ഥ​ർ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ ഇ​ത്ത​ര​ത്തി​ലു​ള്ള സ്ഥാ​പ​ന​ങ്ങ​ൾ ക​ണ്ടെ​ത്തി. ഇ​ത്ത​രം ക​ട​ക​ൾ അ​ട​ക്ക​ണ​മെ​ന്ന ഉ​ദ്യോ​ഗ​സ്ഥ​രു​ടെ തീ​രു​മാ​ന​ത്തി​നെ​തി​രെ വ്യാ​പാ​രി​ക​ൾ പ്ര​തി​ഷേ​ധ​വു​മാ​യി രം​ഗ​ത്തെ​ത്തി. ഇ​തോ​ടെ പൊ​ലീ​സും സ്ഥ​ല​ത്തെ​ത്തി. ഭ​ക്ഷ്യ​സു​ര​ക്ഷ അ​സി. ക​മീ​ഷ​ണ​റു​ടെ നി​ർ​ദേ​ശ​മ​നു​സ​രി​ച്ച് തു​ട​ർ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കാ​ൻ തീ​രു​മാ​നി​ക്കു​ക​യാ​യി​രു​ന്നു. വ​രും​ദി​വ​സ​ങ്ങ​ളി​ലും പ​രി​ശോ​ധ​ന ശ​ക്ത​മാ​യി​രി​ക്കു​മെ​ന്ന് ഉ​ദ്യോ​ഗ​സ്ഥ​ർ അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Food safety inspectionTraders protestMattancheri area
News Summary - Traders protest in Mattancheri area; Food safety inspection
Next Story