സ്മാർട്ട് മീറ്റർ പദ്ധതി ഒഴിവാക്കാൻ ധാരണ 'മാധ്യമം' വാർത്തയെ തുടർന്നാണ് നടപടി
text_fieldsമട്ടാഞ്ചേരി: സ്മാർട്ട് സിറ്റി പദ്ധതിയുടെ ഭാഗമായി നടപ്പാക്കുന്ന സ്മാർട്ട് മീറ്റർ ഘടിപ്പിക്കൽ നിർത്തിവെക്കുന്നു. കൊച്ചി നഗരസഭയുടെ ഒന്നുമുതൽ അഞ്ചുവരെ ഡിവിഷനുകളിൽ നിലവിലെ വൈദ്യുതി മീറ്റർ മാറ്റി പ്രീ പെയ്ഡ് സമ്പ്രദായത്തിൽ സ്മാർട്ട് മീറ്ററുകൾ സ്ഥാപിക്കുന്നതാണ് നിർത്തിവെക്കാൻ ധാരണയായത്. കൊച്ചി നഗരസഭ സ്ഥിരം സമിതി ചെയർമാൻ ടി.കെ. അഷറഫ്, സ്മാർട്ട് സിറ്റി മാനേജിങ് ഡയറക്ടറും വൈദ്യുതി ബോർഡ് അധികൃതരുമായി നടത്തിയ ചർച്ചയിലാണ് തീരുമാനമായത്. ഇതുസംബന്ധിച്ച് 'മാധ്യമം' വർത്ത നൽകിയതോടെയാണ് അധികൃതരുടെ ശ്രദ്ധയിൽപെടുന്നത്.
തീർത്തും സാധാരണക്കാരായ കുടുംബങ്ങൾ താമസിക്കുന്ന മേഖലയിൽ പ്രീ പെയ്ഡ് വൈദ്യുതി മീറ്റർ ഘടിപ്പിക്കൽ വലിയ ആശങ്ക സൃഷ്ടിച്ചിരുന്നു.
ഉപയോഗത്തിന് പണം മൂൻകൂർ അടക്കണെമന്നതായിരുന്നു പ്രധാന വെല്ലുവിളി. തുടർന്ന് വിവിധ സംഘടനകൾ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.
സ്മാർട്ട് സിറ്റി പദ്ധതികൾതന്നെ ഇഴഞ്ഞുനീങ്ങുന്നതുമൂലം പൊതുജനങ്ങൾ ദുരിതമനുഭവിക്കുകയാണെന്നും ഇതിനിടെ കരാറുകാരനെ സഹായിക്കുന്ന നിലപാടാണ് വൈദ്യുതി ബോർഡ് അധികൃതർ കൈക്കൊണ്ടതെന്നും അത് തെറ്റായ നടപടിയാണെന്നും സ്ഥിരം സമിതി ചെയർമാൻ ടി.കെ. അഷറഫ് കുറ്റപ്പെടുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.