റെയിൻബോ എഫ്.എം അടച്ചുപൂട്ടില്ലെന്ന് കേന്ദ്രമന്ത്രി
text_fieldsകൊച്ചി: കൊച്ചി റെയിൻബോ എഫ്.എം അടച്ചു പൂട്ടൽ ലക്ഷ്യമിട്ടുള്ള ക്രമീകരണങ്ങൾ ഏർപ്പെടുത്തുകയോ പ്രവർത്തനം അവസാനിപ്പിക്കാൻ നിർദേശിക്കുകയോ ചെയ്തിട്ടില്ലെന്ന് കേന്ദ്ര വാർത്താവിതരണ പ്രക്ഷേപണ മന്ത്രി അനുരാഗ് സിങ് താക്കൂർ. റെയിൻബോയെ സ്വതന്ത്രവും തനത് പ്രവർത്തനങ്ങളുമായി മുന്നോട്ട് കൊണ്ടുപോകാൻ വേണ്ട തീരുമാനമുണ്ടാകണമെന്ന് ആവശ്യപ്പെട്ട് നിവേദനം നൽകിയ ഹൈബി ഈഡൻ എം.പിയെ ആണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.
ആകാശവാണിയുടെ വിനോദ, വിജ്ഞാന സ്റ്റേഷനായ റെയിൻബോയുടെ കേരളത്തിലെ ഏക കേന്ദ്രമായ കൊച്ചി എഫ്.എം അടച്ചുപൂട്ടാനുള്ള കേന്ദ്ര നീക്കം അനുവദിക്കാനാകില്ലെന്ന് എം.പി പറഞ്ഞു.
മലയാളത്തിന്റെ തനത് ഭാഷാ വിനിമയങ്ങളെയും കലാസാംസ്കാരിക രംഗത്തെയും പരിപോഷിപ്പിക്കുന്ന ഒന്നാണ് റെയിൻബോ എഫ്.എം. ഇതിന്റെ പേര് വിവിധ്ഭാരതി കൊച്ചി എന്നാക്കി കേവലം റിലേ സ്റ്റേഷൻ മാത്രമാക്കാനാണ് കേന്ദ്രനീക്കമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇതേ കാര്യം ആവശ്യപ്പെട്ട് റെയിൻബോ 107.5 എഫ്.എം ആസ്വാദകരുടെ പ്രതിഷേധ സമരങ്ങൾ നടക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.