വലിയ സ്വപ്നങ്ങളുടെ സൈക്കിളിൽ വിനോദ് കുമാർ കേരളത്തിൽ
text_fieldsഅടുത്ത വർഷം ജനുവരി 26ന് തിരിച്ച് ബല്യയിലെ സുഭാഷ് ചന്ദ്രബോസ് പ്രതിമക്ക് സമീപം യാത്ര പൂർത്തീകരിക്കുകയാണ് ലക്ഷ്യം. ലക്നോ, ബോപ്പാൽ വഴി ഷിംലയും ജമ്മുവുമൊക്കെ ചുറ്റി ബംഗളൂർ വഴിയാണ് കേരളത്തിൽ കടന്നത്. നിലവിൽ കൊച്ചിയിലൂടെയാണ് സഞ്ചാരം. തിരുവനന്തപുരം വഴി കന്യാകുമാരിയിലൂടെ തമിഴ്നാട്ടിലേക്ക് പോകും.
വിദ്യാഭ്യാസം, വൈദ്യം എന്നിവ രാജ്യത്ത് എമ്പാടും ഒരുപോലെയാക്കുക, വിദ്യാർഥികൾക്ക് പാഠപുസ്തകങ്ങളും യാത്രയും സൗജന്യമാക്കുക, വാർധക്യ പെൻഷൻ 7500 രൂപയാക്കുക, തൊഴിലുറപ്പ് കൂലി പ്രതിദിനം 500 രൂപയാക്കുക, പൊതു, സ്വകാര്യ മേഖലകളിൽ തുല്യജോലിക്ക് തുല്യ വേതനം നൽകുക തുടങ്ങിയവയൊക്കെയാണ് വിനോദ് കുമാറിെൻറ ആവശ്യങ്ങൾ. ദേശീയ പതാകയുമായി താമസ സൗകര്യങ്ങളുമൊക്കെ സൈക്കിളിൽ സജ്ജീകരിച്ചാണ് യാത്ര. വഴിയരികുകളിൽ ടെൻറടിച്ചാണ് പലപ്പോഴും രാത്രി കഴിച്ചുകൂട്ടുക. തെൻറ ആവശ്യങ്ങളൊക്കെ അംഗീകരിക്കപ്പെടുമെന്നാണ് വിനോദ് കുമാറിെൻറ പ്രതീക്ഷ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.