കന്യാസ്ത്രീകൾക്കുനേരെയുണ്ടായ അക്രമം അപലപനീയം –സിറോ മലബാർ സഭ
text_fieldsകൊച്ചി: ട്രെയിനിൽ യാത്രചെയ്യുകയായിരുന്ന സന്യാസിനിമാരെ കള്ളക്കേസിൽ കുടുക്കാനുള്ള ആസൂത്രിത ശ്രമം അപലപനീയമെന്ന് സിറോ മലബാർ സഭ. ഡൽഹിയിൽനിന്ന് ഒഡിഷയിലെ റൂർക്കലയിലേക്കുള്ള യാത്രയിലായിരുന്ന തിരുഹൃദയ സന്യാസിനീ സമൂഹത്തിെൻറ ഡൽഹി പ്രോവിൻസിലെ നാല് സന്യാസിനിമാർക്കാണ് ഉത്തർപ്രദേശിലെ ഝാൻസിയിൽ ദുരനുഭവമുണ്ടായത്.
തീർഥയാത്ര കഴിഞ്ഞ് മടങ്ങുകയായിരുന്ന ചില ബജ്റംഗ്ദൾ പ്രവർത്തകർ അകാരണമായി അവർക്കുനേരെ കുറ്റാരോപണങ്ങൾ നടത്തി പ്രശ്നമുണ്ടാക്കുകയായിരുന്നു. സന്യാസാർഥിനിമാരായ രണ്ടുപേരെ മതം മാറ്റാൻ കൊണ്ടുപോയതാണ് എന്നായിരുന്നു അവരുടെ പ്രധാന ആരോപണം. തങ്ങൾ ജന്മനാ ക്രൈസ്തവരാണ് എന്ന അവരുടെ വാക്കുകൾ ബജ്റംഗ്ദളുകാർ മുഖവിലയ്ക്കെടുത്തില്ല.
സന്യാസിനിമാരെ പൊലീസ് സ്റ്റേഷനുള്ളിൽ പ്രവേശിപ്പിച്ചപ്പോൾ ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയായിരുന്നു നൂറുകണക്കിന് ബജ്റംഗ്ദൾ പ്രവർത്തകർ. കുറഞ്ഞ സമയത്തിനുള്ളിൽ 150ഓളം ആളുകൾ സ്റ്റേഷനിൽ എത്തിയതിന് പിന്നിലും സന്യാസിനിമാരെ ആക്രമിച്ചതിന് പിന്നിലും ഗൂഢാലോചനയുണ്ടെന്ന് സഭാ മേധാവികൾ പറഞ്ഞു.
ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ നിസ്വാർഥ സേവന പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന സന്യസ്തരുടെ ജീവനും സഞ്ചാരസ്വാതന്ത്ര്യവും അപകടപ്പെടുത്താൻ തീവ്രവർഗീയ വാദികൾ നടത്തുന്ന അക്രമസംഭവങ്ങളെ ഗൗരവമായി നേരിടണമെന്ന് സിറോ മലബാർ സഭ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.