കെ.ടി. ജലീൽ പ്രസ്താവന പിൻവലിക്കണമെന്ന് വഖഫ് ബോർഡ് ജീവനക്കാർ
text_fieldsകൊച്ചി: വഖഫ് ബോർഡ് ജീവനക്കാർ കാര്യക്ഷമത ഇല്ലാത്തവരാണെന്ന് കെ.ടി. ജലീൽ നിയമസഭയിൽ നടത്തിയ പ്രസ്താവന പിൻവലിക്കണമെന്നും സഭാരേഖകളിൽനിന്ന് നീക്കണമെന്നും ജീവനക്കാർ ആവശ്യപ്പെട്ടു. കൊച്ചിയിലെ ബോർഡ് ആസ്ഥാനത്ത് നടന്ന പ്രതിഷേധ സംഗമത്തിൽ ജീവനക്കാർ പ്ലക്കാർഡുകളും മുദ്രാവാക്യങ്ങളും ഉയർത്തി.
രാജ്യത്തെ മറ്റ് വഖഫ് ബോർഡുകെളക്കാൾ ബഹുദൂരം മുന്നിലാണ് കേരളത്തിലേതെന്ന വസ്തുത മറച്ചുെവച്ച് മുൻ വഖഫ് മന്ത്രി കൂടിയായ ജലീൽ നടത്തിയ നിരുത്തരവാദപരമായ പരാമർശം ദുരൂഹമാണ്.
സ്വയംഭരണാധികാരമുള്ള അർധ ജുഡീഷ്യൽ സ്ഥാപനമായ വഖഫ് ബോർഡിനെ സ്വയം പര്യാപ്തമാക്കുന്നതിൽ ജീവനക്കാർ നിർണായക പങ്ക് വഹിച്ചിട്ടുണ്ടെന്നും അവർ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.