ലഹരിക്കെതിരെ യുദ്ധം
text_fieldsലഹരിയുമായി ബന്ധപ്പെട്ട് പ്രശ്ബാധിതമായ സ്ഥലങ്ങൾ എക്സൈസ് ഇന്റലിജൻസ് പ്രത്യേകം കണ്ടെത്തിയിട്ടുണ്ട്. അത്തരം സ്കൂളുകളുടെ പരിസരങ്ങൾ കേന്ദ്രീകരിച്ച് എൻഫോഴ്സ്മെന്റ് പ്രവർത്തനങ്ങൾ നടക്കുമെന്ന് എക്സൈസ് ഡെപ്യൂട്ടി കമീഷണർ ജയശങ്കർ ‘മാധ്യമ’ത്തോട് പറഞ്ഞു. പ്രവേശനോത്സവവുമായി ബന്ധപ്പെട്ട് ബോധവത്കരണ ക്ലാസുകളും ഒരുക്കുന്നുണ്ട്. സ്കൂൾ പരിസരങ്ങളിൽ നിയമംലംഘിച്ച് പുകയില ഉൽപന്നങ്ങളുടെ വിൽപന നടത്തുന്നത്, ലഹരിവിപണനം എന്നിവ ചെറുക്കുന്നതിന് കർശന നടപടികളാണ് സ്വീകരിച്ചിരിക്കുന്നത്. ഷാഡോ ഉദ്യോഗസ്ഥരടക്കം ആവശ്യമായ സ്ഥലങ്ങളിലുണ്ടാകും.
എക്സൈസ് വകുപ്പും വിമുക്തിയും നടത്തിവരുന്ന ലഹരിവിരുദ്ധ പ്രവർത്തനങ്ങൾ കൂടുതൽ ശക്തിപ്പെടുത്തുന്നതിനായി ലഹരിവിരുദ്ധ ബോധവത്കരണ പ്രവർത്തനങ്ങളും വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഏറ്റെടുക്കും. വ്യാഴാഴ്ച എല്ലാ സ്കൂളുകളിലെയും കോളജുകളിലെയും ലഹരിവിരുദ്ധ ക്ലബ് അംഗങ്ങളെ ഉൾപ്പെടുത്തി ലഹരിവിരുദ്ധ പ്രതിജ്ഞ നടത്തും. പൊലീസും ശക്തമായ നടപടികളാണ് സ്വീകരിച്ചിരിക്കുന്നത്. സുരക്ഷിത യാത്രയൊരുക്കാൻ ട്രാഫിക് പൊലീസ് രംഗത്തുണ്ടാകും. തിരക്കേറിയ വിദ്യാലയ പരിസരങ്ങളിലെ റോഡ് മുറിച്ചുകടക്കാൻ അവരുടെ സേവനമെത്തും. ലഹരിയടക്കം വിപത്തുകൾ തടയാൻ ശക്തമായ നടപടികളാണ് സ്വീകരിച്ചിരിക്കുന്നതെന്ന് പൊലീസ് ഉദ്യോഗസ്ഥർ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.