ട്വൻറി20യെ പഴിചാരി നേതാക്കള്‍ തലയൂരുമ്പോള്‍ അണികള്‍ക്കിടയില്‍ അമര്‍ഷം
text_fieldsപെരുമ്പാവൂര്‍: ഇടത് സ്ഥാനാർഥിയുടെ പരാജയത്തില്‍ ട്വൻറി20യെ പഴിചാരി നേതാക്കള്‍ തലുയൂരുമ്പോള് പെരുമ്പാവൂരിൽ സി.പി.എം അണികള്‍ക്കിടയില്‍ അമര്‍ഷം. ട്വൻറി20യുടെ സാന്നിധ്യവും അവര്‍ നേടിയ വോട്ടുകളുമാണ് തോല്‍വിക്ക് കാരണമെന്നാണ് ഇതുസംബന്ധിച്ച് ഇടതുനേതാക്കളുടെ പ്രാഥമിക വിലയിരുത്തല്‍. എന്നാല്‍, സി.പി.എമ്മിന് സ്വാധീനമുള്ള നിയോജക മണ്ഡലം ഘടകകക്ഷിക്ക് വിട്ടുകൊടുക്കാതിരുന്നെങ്കില് പിടിച്ചെടുക്കാമായിരുന്നു എന്നാണ് പ്രവര്‍ത്തകര്‍ക്കിടയിലെ സംസാരം.
പി.ആര്. ശിവനുശേഷം നായര്‍ സമുദായത്തിലെ ഒരംഗംപോലും സി.പി.എമ്മില്‍നിന്ന് നിയമസഭ സ്ഥാനാര്‍ഥിത്വത്തിലേക്ക് പരിഗണിക്കപ്പെട്ടില്ലെന്നതും എല്‍.ഡി.എഫ് സ്ഥാനാര്‍ഥിയുടെ പരാജയത്തിന് കാരണമായിട്ടുണ്ടത്രേ. നേരത്തേയുള്ള ഈ പരിഭവം തീര്‍ക്കാന്‍ ജില്ല സെക്രേട്ടറിയറ്റ് അംഗം അഡ്വ. എന്‍.സി. മോഹനനെ പരിഗണിക്കുമെന്ന് ആഗ്രഹിച്ചവരുണ്ട്. എന്നാല്‍, പാര്‍ട്ടി അത്തരമൊരു കാര്യം ആലോചിച്ചിട്ടില്ല. ഇതില്‍ അസന്തുഷ്ടരായവര്‍ നായര്‍ സമുദായക്കാരിയായ ട്വൻറി20 സ്ഥാനാര്‍ഥിക്ക് വോട്ട് ചെയ്തെന്നാണ് നിഗമനം.
15,000 വോട്ടില്‍ താഴെയാണ് ട്വൻറി20ക്ക് ഇരുമുന്നണികളും പ്രതീക്ഷിച്ചത്. പക്ഷേ, 20,000നുമുകളില്‍ അവർ നേടിയപ്പോള്‍ ചോര്‍ച്ച പ്രകടമാണ്. തങ്ങളുടെ പകുതിയില്‍ താഴെ വോട്ടുകള്‍ ട്വൻറി20 പിടിച്ചതായി എല്‍.ഡി.എഫ് കേന്ദ്രങ്ങള്‍ കണക്കാക്കുന്നു. പകുതിയിലധികം വോട്ടുകള്‍ യു.ഡി.എഫ് സ്ഥാനാര്‍ഥിക്ക് പോയതായി അവകാശപ്പെടുമ്പോള്‍ എന്‍.ഡി.എയുടെ വോട്ടുകളിലും കുറവു വന്നിട്ടുണ്ടെന്നത് ശ്രദ്ധേയമാണ്.
യാക്കോബായ വിഭാഗം വോട്ടുകള്‍ കുന്നപ്പിള്ളിക്ക് പോയതായി കേരള കോണ്‍ഗ്രസ് സംശയിക്കുന്നു. കത്തോലിക്ക വികാരം ബാബു ജോസഫിന് അനുകൂലമായില്ലെന്നും ഇവര്‍ വിശ്വസിക്കുന്നു. പക്ഷേ പരാജയം ആരുടെ തലയിലും കെട്ടിെവക്കാന് പാര്‍ട്ടി തയാറല്ല. വരുംദിവസങ്ങളില്‍ ഇതുസംബന്ധിച്ച വിവരങ്ങള്‍ കൂടുതല്‍ വ്യക്തമാകുമെന്നാണ് വിവരം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.