വൈപ്പിനിലൊഴികെ എൻ.ഡി.എ വോട്ടുശതമാനം കുറഞ്ഞു; ഇടത്, വലത് മുന്നണി വോട്ട് ശതമാനത്തിലും മാറ്റം
text_fieldsകൊച്ചി: ജില്ലയിലെ 13 മണ്ഡലത്തിലും ഇത്തവണ എൻ.ഡി.എയുെട വോട്ടുവിഹിതം കുത്തനെ കുറഞ്ഞു. ട്വൻറി 20 മത്സരിച്ച മണ്ഡലങ്ങളിൽ പലതിലും യു.ഡി.എഫ്, എൽ.ഡി.എഫ് മുന്നണികളുടെ വോട്ടും കുറഞ്ഞു.
ചില മണ്ഡലങ്ങളിൽ എല്ലാ മുന്നണിക്കും വോട്ട് കുറയുേമ്പാൾ ശതമാനം കൂടുന്നുവെങ്കിൽ ചിലയിടങ്ങളിൽ നേരെ തിരിച്ചാണ്. ചിലയിടങ്ങിൽ ചില മുന്നണികളുടെ വോട്ടും ശതമാനവും കുറയുേമ്പാൾ ഇതരമുന്നണിക്ക് കൂടുന്നുമുണ്ട്.
കുന്നത്തുനാട്ടിൽ എല്ലാ മുന്നണിയുെടയും വോട്ടുവിഹിതം 2016ലേതിെനക്കാൾ കുറഞ്ഞു. എൽ.ഡി.എഫിെൻറ വോട്ടിൽ 8.13 ശതമാനത്തിെൻറയും യു.ഡി.എഫിന് 12.09 ശതമാനത്തിെൻറയും കുറവാണുണ്ടായത്. 11.10ൽനിന്ന് 4.66 ആയാണ് ബി.ജെ.പിയുടെ വോട്ടുവിഹിതം കുറഞ്ഞത്. 2679 വോട്ടിന് 2016ൽ യു.ഡി.എഫ് വിജയിച്ചപ്പോൾ ഇത്തവണ 2715 വോട്ടിന് വിജയം എൽ.ഡി.എഫിനൊപ്പം നിന്നു. പുതിയ പരീക്ഷണവുമായി രംഗത്തെത്തിയ ട്വൻറി 20 ഇത്തവണ നേടിയത് 27.56 ശതമാനം വോട്ടാണ്. തൃപ്പൂണിത്തുറയിൽ 2016ൽ 37.64 ശതമാനം വോട്ട് നേടിയ യു.ഡി.എഫ് ഇത്തവണ നേടിയത് 42.14 ശതമാനമാണ്. എൽ.ഡി.എഫും 40.53ൽനിന്ന് 41.51 ആക്കി വോട്ട് വിഹിതം വർധിപ്പിച്ചു.
അതേസമയം, 19.29 ശതമാനമുണ്ടായിരുന്ന ബി.ജെ.പി വോട്ട് 15.2 ആയി കുറഞ്ഞു. കളമശ്ശേരിയിൽ 44.37 ശതമാനമുണ്ടായിരുന്ന യു.ഡി.എഫ് വോട്ട് 39.65 ശതമാനത്തിലേക്ക് കുറഞ്ഞപ്പോൾ എൻ.ഡി.എ വോട്ട് വിഹിതം 15.65ൽനിന്ന് 7.17 ആയി ഇടിഞ്ഞു. അതേസമയം, 37.55 ശതമാനമായിരുന്ന എൽ.ഡി.എഫ് വോട്ട് 49.49 ആയി വർധിക്കുകയാണ് ചെയ്തത്. എൽ.ഡി.എഫിന് വോട്ട് കൂടിയപ്പോൾ യു.ഡി.എഫിനും എൻ.ഡി.എക്കും വോട്ട് കുറഞ്ഞു. തൃക്കാക്കര -4.36, െകാച്ചി -3.68, ആലുവ -2.61, പെരുമ്പാവൂർ -3.04 അങ്കമാലി -0.33, പറവൂർ -9.33, മൂവാറ്റുപുഴ -1.63, പിറവം -3.89, കോതമംഗലം -6.67 എന്നിങ്ങനെയാണ് മറ്റ് മണ്ഡലങ്ങളിൽ എൻ.ഡി.എ വോട്ട് കുറഞ്ഞത്. അതേസമയം, വൈപ്പിനിൽ 2.71 ശതമാനം േവാട്ട് ബി.ജെ.പിക്ക് വർധിച്ചു. എറണാകുളത്ത് 2019ലെ ഉപതെരഞ്ഞെടുപ്പിൽ നിന്ന് ആറുശതമാനം വോട്ട് എൽ.ഡി.എഫിന് കുറഞ്ഞപ്പോഴും 500 വോട്ടിെൻറ വർധന ഇത്തവണയുണ്ടായി. യു.ഡി.എഫാകെട്ട 0.41 വോട്ട് കുറഞ്ഞപ്പോൾ വോട്ട് വർധന 8049 ആയി. ശതമാനക്കണക്കിൽ വലിയ കുറവില്ലാതിരുന്നിട്ടും (0.28) 2692 വോട്ടിെൻറ വർധനയാണ് എൻ.ഡി.എക്ക് ഉണ്ടായത്. ആദ്യ മത്സരത്തിനിറങ്ങിയ ട്വൻറി 20 10,634 വോട്ടാണ് ഇവിടെ നേടിയത്. 9.66 ശതമാനം. മറ്റ് മണ്ഡലങ്ങളിൽ ഇത്തവണ യു.ഡി.എഫിനും എൽ.ഡി.ഫിനും ലഭിച്ച വോട്ടും ശതമാനവും താഴെ. ബ്രാക്കറ്റിൽ 2016ൽ ലഭിച്ച വോട്ടും ശതമാനവും.
തൃക്കാക്കര -യു.ഡി.എഫ് -43.82, 59839 (45.42, 61451), എൽ.ഡി.എഫ് -33.32, 45510 (36.55, 49455)
തൃപ്പൂണിത്തുറ -യു.ഡി.എഫ് -42.14, 65875 (37.64, 58230), എൽ.ഡി.എഫ് -41.51, 64883 (40.53, 62346)
കളമശ്ശേരി -യു.ഡി.എഫ് -39.65, 61805 (44.37, 68726), എൽ.ഡി.എഫ് -49.49, 77141 (37.55, 56608)
കുന്നത്തുനാട് -യു.ഡി.എഫ് -32.04, 49636 (44.13, 65445), എൽ.ഡി.എഫ് -33.79, 52351 (42.32, 62766)
കൊച്ചി- യു.ഡി.എഫ് -31.51, 40553 (37.82, 46881), എൽ.ഡി.എഫ് -42.45, 54632 (38.70, 47967)
ആലുവ -യു.ഡി.എഫ് -49, 73703 (47.30, 69568), എൽ.ഡി.എഫ് -36.44, 54817 (34.56, 50733)
പെരുമ്പാവൂർ -യു.ഡി.എഫ് -37.10, 53484 (44.11, 64285), എൽ.ഡി.എഫ് -35.09, 50585 (39.25, 57197)
അങ്കമാലി -യു.ഡി.എഫ് -51.86, 71562 (48.96, 66666), എൽ.ഡി.എഫ് -40.13, 55633 (42.22, 57480)
പറവൂർ -യു.ഡി.എഫ് -51.87, 82264 (46.70, 74985), എൽ.ഡി.എഫ് -38.44, 60963 (33.85, 54351)
മൂവാറ്റുപുഴ -യു.ഡി.എഫ് -44.63, 64425 (42.70, 60894), എൽ.ഡി.എഫ് -40.36, 58264 (49.27, 70269)
പിറവം -യു.ഡി.എഫ് -53.8, 85056 (45.77, 73770), എൽ.ഡി.എഫ് -37.76, 59692 (41.93, 67576)
കോതമംഗലം -യു.ഡി.എഫ് -42.16, 55868 (35.96, 46185), എൽ.ഡി.എഫ് -46.99, 62425 (50.98, 65467)
വൈപ്പിൻ -യു.ഡി.എഫ് -34.96, 45657 (37.49, 49173), എൽ.ഡി.എഫ് -41.24, 53858 (52.24, 68526)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.