വനിത കമീഷന് ഇടപെട്ടു; അമ്മയെ േതടി മകെൻറ വിളിയെത്തി
text_fieldsകൊച്ചി: കുളിമുറിയില്‍ അന്തിയുറങ്ങേണ്ടിവന്ന പെരുമ്പാവൂര്‍ കുറുപ്പംപടിയിലെ വയോമാതാവിനെ വനിത കമീഷെൻറ ഇടപെടലിനെത്തുടര്‍ന്ന് വിദേശത്തുള്ള മകന് ഫോണില്‍ ബന്ധപ്പെടുകയും ആവശ്യമായ സൗകര്യങ്ങളും ചെലവും നല്‍കാമെന്ന് അഭിഭാഷകന് മുഖേന വാഗ്ദാനം നല്‍കുകയും ചെയ്തു.
മാതാവിെൻറ സംരക്ഷണത്തിന് 5000 രൂപ വീട്ടുവാടകയും പുറെമ ഹോം നഴ്സിെൻറ ശമ്പളവും പ്രതിമാസ ചെലവിനുള്ള തുകയും നല്‍കാമെന്ന് മകെൻറ അഭിഭാഷകന് കമീഷന് ചുമതലപ്പെടുത്തിയ പഞ്ചായത്ത് അധികൃതര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് ഉറപ്പുനല്‍കി. മൂന്നു മാസത്തിനുശേഷം വിദേശത്തുനിന്ന് മകന് വരുമ്പോള്‍ അമ്മയുടെ സംരക്ഷണം പൂര്‍ണമായും ഏറ്റെടുത്തുകൊള്ളാം എന്നും സമ്മതിച്ചിട്ടുണ്ട്.
വേങ്ങൂര്‍ ഗ്രാമപഞ്ചായത്തിലെ ഇടത്തുരുത്ത് എട്ടാം വാര്‍ഡിലെ പുത്തന്‍പുരക്കല്‍ വീട്ടില്‍ സാറാമ്മയുടെ (78) അവസ്ഥയെക്കുറിച്ച് അറിഞ്ഞയുടന്‍ വനിത കമീഷന് അംഗം ഷിജി ശിവജി സ്ഥലത്തെത്തി തെളിവെടുപ്പുനടത്തുകയും ആര്.ഡി.ഒ, പൊലീസ്, പഞ്ചായത്ത് അധികൃതര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് വേണ്ട നിര്‍ദേശങ്ങള്‍ നല്‍കിയിരുന്നു. വയോമാതാവിെൻറ സംരക്ഷണത്തിന് വനിത കമീഷെൻറ നിര്‍ദേശാനുസരണം വേങ്ങൂര്‍ പഞ്ചായത്ത് ഭരണസമിതി തുടര്‍ നടപടി സ്വീകരിച്ചു.
പഞ്ചായത്ത് പ്രസിഡൻറ് ശില്പ സുധീഷ്, ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി ചെയര്പേഴ്സൻ ഷീബ ചാക്കപ്പന്, ക്ഷേമകാര്യ സ്ഥിരം സമിതി ചെയര്മാന് ബിജുപീറ്റര്‍, ജില്ല പഞ്ചായത്ത് അംഗം ഷൈമി വര്‍ഗീസ്, കുറുപ്പംപടി എസ്.എച്ച്.ഒ പ്രദീപ് എന്നിവരുടെ സാന്നിധ്യത്തിലാണ് വിദേശത്തുള്ള മകെൻറ അഭിഭാഷകരുമായി സംസാരിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.