കായലിെൻറ പകുതിയോളം ഇറക്കി കപ്പൽ റിപ്പയർ യാർഡ് നിർമാണം
text_fieldsമട്ടാഞ്ചേരി: നിയമങ്ങൾ കാറ്റിൽപറത്തി കായലിെൻറ നല്ലൊരും ഭാഗം ഇറക്കിയെടുത്ത് ഷിപ്യാർഡ് അധികൃതർ റിപ്പയർ യാർഡ് പണിയുന്നു.
ഇക്കാര്യത്തിൽ പരിസ്ഥിതി സംരക്ഷകർ മൗനം പാലിക്കുേമ്പാൾ ചങ്കിടിക്കുന്നത് മത്സ്യത്തൊഴിലാളികളടക്കമുള്ളവർക്ക്.
തോപ്പുംപടി ഫിഷറീസ് ഹാർബറിന് നേരെഎതിർവശത്ത് വിലിങ്ടൺ ഐലൻഡിലാണ് ഷിപ്യാർഡിെൻറ റിപ്പയർ യാർഡ് നിർമാണം തകൃതിയായി നടക്കുന്നത്. നേരത്തെ കൊച്ചിൻ പോർട്ടിെൻറ വർക്ക്ഷോപ്പായിരുന്ന സ്ഥലം ഷിപ്യാർഡിന് തൊഴിലാളികളെയടക്കം കൈമാറുകയായിരുന്നു. രണ്ട് സ്ഥാപനങ്ങളും കേന്ദ്ര സർക്കാറിന് കീഴിലായതിനാൽ കാര്യങ്ങളും എളുപ്പം നടന്നു.
പാരിസ്ഥിതിക നിയമങ്ങളും കായൽ സംരക്ഷണ നിയമങ്ങളുമെല്ലാം തകിടംമറിച്ച് നിർമാണം പുരോഗമിക്കുകയാണ്. കായലിെൻറ ഗതിവ്യതിയാനങ്ങളെ മാറ്റംവരുത്താൻ ഇടയുള്ള നിർമാണമാണെന്ന് പരിസ്ഥിതി പ്രവർത്തകർ അടക്കംപറയുന്നുണ്ടെങ്കിലും പുറത്ത് പറയാൻ ധൈര്യപ്പെടുന്നില്ല.സംസ്ഥാനത്ത് ഏറ്റവും കൂടുതൽ മത്സ്യബന്ധന ബോട്ടുകൾ അടുക്കുന്ന കേന്ദ്രമാണ് ഫിഷറീസ് ഹാർബർ. ബോട്ടുകൾ വരിയായി പിടിക്കുമ്പോൾ കായലിെൻറ മധ്യഭാഗം വരെ എത്താറുണ്ട്. പുതുതായി പണിയുന്ന യാർഡ് ഹാർബറിെൻറ പ്രവർത്തനത്തെ ബാധിക്കുമോയെന്ന ആശങ്കയും ഉയർന്നിട്ടുണ്ട്. കൊച്ചി തുറമുഖത്തും മട്ടാഞ്ചേരി ബസാറിലും തൊഴിൽസാധ്യതകൾ കുറഞ്ഞതോടെ പശ്ചിമകൊച്ചി നിവാസികളുടെ പ്രധാന തൊഴിൽ മേഖലയാണ് ഈ ഹാർബർ. ഹാർബറും കൊച്ചിൻ പോർട്ടിനുകീഴിലാണ്.
അന്താരാഷ്ട്ര കപ്പൽപാതയിലൂടെ കടന്നുപോകുന്ന കപ്പലുകൾക്ക് അറ്റകുറ്റപ്പണി നടത്താനുള്ള സൗകര്യം കണക്കിലെടുത്താണ് ഇവിടെ റിപ്പയർ യാർഡ് പണിയുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.