ഇന്ന് ലോക ലഹരി വിരുദ്ധ ദിനം; പുതു തലമുറ ലഹരിക്കടിമയോ...?
text_fieldsമട്ടാഞ്ചേരി: യുവാക്കൾക്കിടയിൽ എം.ഡി.എം.എ എന്ന രാസലഹരിയുടെ ഉപയോഗം വർധിക്കുന്നത് എക്സൈസിനും പൊലീസിനും തലവേദനയാകുന്നു. സ്കൂൾ വിദ്യാർഥികളും യുവാക്കളും നിലവിൽ ഏറ്റവും കൂടുതൽ ഉപയോഗിക്കുന്നത് പാർട്ടി ഡ്രഗ് എന്നറിയപ്പെടുന്ന സിന്തറ്റിക് ഡ്രഗ്സ് ഇനത്തിൽപ്പെട്ട ഈ ലഹരിയാണെന്ന് അധികൃതർ വ്യക്തമാക്കുന്നു. ഉപയോഗിക്കാൻ എളുപ്പവും ഉപയോഗിക്കുന്നത് തിരിച്ചറിയില്ലന്നതുമാണ് ഈ മാരക ലഹരിയിലേക്ക് യുവതലമുറയെ ആകർഷിക്കുന്നത്. ഈ മയക്കുമരുന്ന് അതിമാരകമാണെന്ന് എക്സൈസ് അധികൃതർ പറയുന്നു.
ഡി.ജെ പാർട്ടികളിൽ ഉപയോഗിക്കുന്നതിനാൽ ഇതിന് പാർട്ടി ഡ്രഗ് എന്ന വിളിപ്പേരുമുണ്ട്. കൊച്ചിയിൽ ഇതിനെ മൂക്കിൽ പൊടി, മിത്ത്, എം എന്നും അറിയപ്പെടുന്നു. ക്രിസ്റ്റൽ, ലിക്വിഡ് ദ്രവ രൂപങ്ങളിൽ കാണുന്ന ഇത് മൂക്കിലൂടെയും വായിലൂടേയുമാണ് ഉപയോഗിക്കുന്നത്. ബംഗളൂരു, മൈസൂർ, ഗോവ തുടങ്ങിയിടങ്ങളിൽ വിനോദ സഞ്ചാരത്തിനായി പോകുന്ന യുവാക്കൾ പാർട്ടികളിൽ പങ്കെടുക്കുമ്പോൾ ചെറിയ രീതിയിൽ എം.ഡി.എം.എ ഉപയോഗിച്ചതിന് ശേഷമാണ് ഈ രാസലഹരി വലയിൽ കുടുങ്ങുന്നതെന്നും പിന്നീട് ഇവർക്ക് ഇതിലും വീര്യം കുറഞ്ഞ ലഹരിയിലേക്ക് പോകാൻ കഴിയാത്ത സാഹചര്യം ഉടലെടുക്കുമെന്നും എക്സൈസ് വൃത്തങ്ങൾ ചൂണ്ടിക്കാട്ടുന്നത്. യുവാക്കളെ ലഹരിയുടെ വലയത്തിലേക്ക് തള്ളിവിടുന്ന മാഫിയകൾക്കെതിരെ നടപടി ശക്തമാക്കുകയാണ് എക്സൈസ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.