ലിഫ്റ്റ് ചോദിച്ച് ബൈക്കിൽ കയറി ഫോൺ കവർന്ന കേസിൽ യുവാക്കൾ പിടിയിൽ
text_fieldsഫോർട്ട്കൊച്ചി: ലിഫ്റ്റ് ചോദിച്ച് ബൈക്കിൽ കയറിയ ശേഷം കത്തികാട്ടി ഭീഷണിപ്പെടുത്തി വിലകൂടിയ മൊബൈൽ ഫോൺ കവർന്ന കേസിൽ രണ്ട് യുവാക്കൾ പിടിയിൽ. വിനോദസഞ്ചാരത്തിന് ഫോർട്ട്കൊച്ചിയിലെത്തിയ തൃശൂർ അയിക്കരപറമ്പിൽ വീട്ടിൽ അഭിജിത്ത് അയാനിൽനിന്ന് മൊബൈൽ ഫോൺ കവർന്ന മട്ടാഞ്ചേരി പുതിയ റോഡ് സ്വദേശി ഇക്രു എന്ന ഷാജഹാൻ (27), അസ്റാജ് ബിൽഡിങ്ങിൽ ഷിനാസ് (21) എന്നിവരെയാണ് മട്ടാഞ്ചേരി പൊലീസ് ഇൻസ്പെക്ടർ പി.കെ. സാബു, എസ്.ഐ ശ്രീഗോവിന്ദ് എന്നിവരുടെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ 13നാണ് സംഭവം. ഫോർട്ട്കൊച്ചി കുന്നുംപുറത്തുവെച്ച് ബൈക്കിൽ വരുകയായിരുന്ന അഭിജിത്തിനെ ഷാജഹാൻ കൈ കാണിച്ച് ലിഫ്റ്റ് ചോദിച്ച് കയറിയശേഷം പുതിയ റോഡിൽ എത്തിയപ്പോൾ കത്തികാട്ടി ൈകയിലുണ്ടായിരുന്ന മൊബൈൽ ഫോൺ തട്ടിയെടുക്കുകയായിരുന്നു. ഷിനാസാണ് മൊബൈൽ വിൽപന നടത്തിയത്. ഈ ഫോൺ പൊലീസ് കണ്ടെടുത്തിട്ടുണ്ട്. എസ്.ഐമാരായ ജോസഫ് ഫാബിയാൻ, ജോർജ്, സീനിയർ സിവിൽ പൊലീസ് ഓഫിസർ ശ്രീജിത്ത്, സിവിൽ പൊലീസ് ഓഫിസർമാരായ എഡ്വിൻ, അനീഷ്, പ്രിസൻ എന്നിവർ പ്രതികളെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.