ആറര കിലോ കഞ്ചാവ് പിടിച്ച കേസ്: പ്രതികൾ റിമാൻഡിൽ
text_fieldsതൃപ്പൂണിത്തുറ: ആറര കിലോയിലധികം കഞ്ചാവുമായി പിടികൂടിയ മൂന്നംഗസംഘത്തെ റിമാന്‍ഡ് ചെയ്തു. എരൂര്‍ എസ്.എം.പി കോളനി മലേപ്പറമ്പില്‍ അരവിന്ദ് ( 21 ), മുളന്തുരുത്തി പെരുമ്പിള്ളി പാണാര്പാലം കരുത്തുള്ളിപ്പറമ്പില് വിഷ്ണു ( 24 ), പ്രായപൂര്‍ത്തിയാകാത്ത ഒരാള്‍ എന്നിവരാണ് പൊലീസ് പിടിയിലായത്.
വ്യാഴാഴ്ച രാത്രിയോടെ തൃപ്പൂണിത്തുറ എസ്.എന്‍ ജംഗ്ഷന് റെയില്‍വേ മേല്‍പ്പാലത്തിനടുത്ത് ചോയ്സ് പാര്ക്കിന് മുന്നില്‍ നിന്നാണ് പ്രതികള്‍ പിടിയിലായത്. പോലീസിനെക്കണ്ട് സംഘത്തിലെ ഒരാള്‍ ഓടി രക്ഷപ്പെട്ടിരുന്നു. ഇവരില്‍ നിന്നും ഒരു സ്ക്കൂട്ടറും ഒരു മോട്ടോര്‍ സൈക്കിളും 3 മൊബൈല്‍ ഫോണുകളും പിടിച്ചെടുത്തിട്ടുണ്ട്. മുമ്പും സമാന കേസുകളില്പ്പെട്ടിട്ടുള്ളവരാണ് പ്രതികള്‍. പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാൻഡ് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.