അപകടഭീതി ഉയർത്തി കഴുനിലം വളവ്
text_fieldsകോലഞ്ചേരി: കൊച്ചി-ധനുഷ്കോടി ദേശീയപാതയിലെ അപകടമുനമ്പാണ് കോലഞ്ചേരിയിലെ ബ്ലോക്ക്-കഴുനിലം വളവ്. ദേശീയപാതയിൽ തിരുവാങ്കുളത്തിനും മൂവാറ്റുപുഴക്കുമിടയിലെ ഏറ്റവും ദുർഘടമായ കൊടും വളവാണിത്. ദേശീയപാതയിൽ തിരുവാങ്കുളം മുതൽ മൂവാറ്റുപുഴ വരെ ഒരു ഡസനോളം വളവുകളാണുള്ളത്. ഇതിൽ ഏറ്റവും അപകടഭീതി ഉയർത്തുന്നതാണ് കോലഞ്ചേരി ടൗണിനോട് ചേർന്നുകിടക്കുന്ന കഴുനിലം-ബ്ലോക്ക് വളവുകൾ.
രണ്ടും ചേർന്നുവരുന്നതിനാൽ ഇവിടെ എതുസമയവും അപകടം സംഭവിക്കാമെന്ന ഭീതിയുമുണ്ട്. എതിരെ വരുന്ന വാഹനങ്ങളുടെ ഒരു സൂചനയും ലഭിക്കാത്ത വിധമുള്ള വളവാണിത്. ഒരുനിമിഷമൊന്ന് ശ്രദ്ധ പാളിയാൽ അത് ഒരായുസ്സിെൻറ ദുഃഖമായി മാറും. ദേശീയപാതയുടെ വീതികുറവും ഇതിനൊരു കാരണമാണ്. കോലഞ്ചേരി ടൗണിലും ഈ വളവിലും ദേശീയപാതയുടെ വീതി എട്ട് മീ. മാത്രമാണ്.
വീതികൂട്ടണമെന്ന മുറവിളികളും എങ്ങുമെത്തിയില്ല. ചെറുതും വലുതുമായ ഒരുഡസനോളം അപകടങ്ങൾക്കാണ് ഒരു വർഷം ഈ വളവ് മാത്രം സാക്ഷ്യം വഹിക്കുന്നത്. അപകടവളവ് നിവർത്തണമെന്ന ആവശ്യത്തിന് പതിറ്റാണ്ടുകൾ പഴക്കമുെണ്ടങ്കിലും തീരുമാനമൊന്നുമായില്ല. നിർദിഷ്ട കോലഞ്ചേരി ബൈപാസ് വരുമ്പോൾ വളവ് നിവരുമെന്ന പ്രചാരണമുണ്ടായെങ്കിലും അതും ഇഴയുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.