പെട്രോൾ പമ്പിൽ തീപിടിത്തം; ഫയർഫോഴ്സ് ഇടപെടലിൽ ദുരന്തമൊഴിവായി
text_fieldsകോലഞ്ചേരി: ബ്ലോക്ക് ജങ്ഷനിലെ പെട്രോൾ പമ്പിന്റെ ഓഫിസ് മുറിക്ക് തീപിടിച്ചു. വെള്ളിയാഴ്ച പുലർച്ച 4.15നാണ് സംഭവം. പട്ടിമറ്റം അഗ്നിരക്ഷ നിലയത്തിൽനിന്ന് രണ്ട് യൂനിറ്റ് വാഹനമെത്തിയാണ് തീ പൂർണമായും അണച്ചത്. റൂമിൽ ഉണ്ടായിരുന്ന ഫർണിച്ചറും മറ്റു സാധനസാമഗ്രികളും കത്തിനശിച്ചു. കൃത്യസമയത്ത് ഫയർഫോഴ്സ് എത്തിയതും ഇന്ധന ടാങ്കുകളിലേക്ക് തീ പടരാതിരുന്നതും വൻ ദുരന്തം ഒഴിവാക്കി.
10 ലക്ഷം രൂപയിലധികം നഷ്ടം സംഭവിച്ചതായി കണക്കാക്കുന്നുണ്ട്. കൊച്ചി- ധനുഷ്കോടി ദേശീയ പാതയോട് ചേർന്നുള്ള പമ്പാണിത്. ബൈക്ക് യാത്രികരാണ് സംഭവം കണ്ടത്. ഉടൻ തന്നെ ഇവർ പുത്തൻകുരിശ് പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. ഓഫിസിനകത്തെ സി.സി ടി.വി യൂനിറ്റ്, വിൽപനക്കായി വെച്ചിരുന്ന എൻജിൻ ഓയിലുകൾ, എൻജിൻ കൂളന്റുകൾ എന്നിവയും ഓഫിസ് രേഖകളും പൂർണമായും കത്തിനശിച്ചു.
അഞ്ചു ലിറ്ററിന്റെ ഗ്യാസ് മിനിസിലിണ്ടർ കുറ്റികളും ഇതിനോടുചേർന്ന് ഉണ്ടായിരുന്നെങ്കിലും തീ പിടിച്ചില്ല. പട്ടിമറ്റം സ്റ്റേഷൻ ഓഫിസർ മുനവ്വർ ഉസ്മാന്റെ നേതൃത്വത്തിലുള്ള ഫയർഫോഴ്സ് സംഘമാണ് രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകിയത്. ഷോർട്ട് സർക്യൂട്ടാകാം തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.