സുമനസ്സുകളുടെ കനിവ് തേടി ലക്ഷ്മി
text_fieldsകോലഞ്ചേരി: ജീവിതത്തിലേക്ക് തിരിച്ചെത്താൻ ലക്ഷ്മിക്ക് സുമനസ്സുകളുടെ കനിവ് വേണം. ജന്മനാ കേൾവി ശക്തിയില്ലാത്ത പാങ്കോട് ഇടത്തിൽ ലക്ഷ്മി ലാൽ (26) പക്ഷാഘാതം, ഹൃദ്രോഗം, വൃക്കരോഗം, തൈറോയ്ഡ് എന്നിവ ബാധിച്ച് ചികിത്സയിലാണ്. ഇതിനിടെ കോവിഡ് ബാധിതയുമായി. അമൃത ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ കഴിയുന്ന യുവതിയുടെ ചികിത്സ ചെലവുകൾ നിർധന കുടുംബത്തിന് താങ്ങാൻ കഴിയുന്നതല്ല. പിതാവ് ലാൽ വർഷങ്ങൾക്ക് മുമ്പ് കാൻസർ ബാധിച്ച് മരിച്ചിരുന്നു.
ലക്ഷ്മിക്ക് മരുന്നിന് മാത്രം പ്രതിമാസം 5000ൽഅധികം രൂപയാണ് ചെലവ്. എസ്.ബി.ഐ പട്ടിമറ്റം ശാഖയിൽ അക്കൗണ്ട് തുടങ്ങിയിട്ടുണ്ട്. അക്കൗണ്ട് നമ്പർ: 67347630340, ഐ.എഫ്.എസ്.സി: SBIN 0070931. ഗൂഗിൾ പേ: 9539887974. ഫോൺ: 9745079084.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.