മുനിശങ്കറിന് ദ്വീപിെൻറ സമ്മാനവുമായി മുഹമ്മദ് നസീമെത്തി
text_fieldsകോലഞ്ചേരി: ബാലഭവനിലെ കായികപ്രതിഭക്ക് ദ്വീപിൽനിന്ന് ജന്മദിന സമ്മാനവുമായി മുഹമ്മദ് നസീമെത്തി. മണ്ണൂർ ആർദ്രത ബാലഭവനിലെ അന്തേവാസി മുനിശങ്കർ നായിക്കെന്ന കായിക പ്രതിഭക്ക് പ്രോത്സാഹനമായാണ് ലക്ഷദ്വീപിൽനിന്ന് ഇന്ത്യൻ ക്യാമ്പ് വരെ വളർന്ന മധ്യദൂര ഓട്ടക്കാരനും ഇപ്പോൾ പട്ടികജാതി വികസന ഓഫിസ് ജീവനക്കാരനുമായ ആന്ത്രോത്ത് സ്വദേശി മുഹമ്മദ് നസീം ബാലഭവനിലെത്തിയത്.
മഹാരാഷ്ട്രയിലെ താനെ സ്വദേശിയായ മുനിശങ്കർ നാടോടി സംഘത്തിനൊപ്പം കേരളത്തിലും തുടർന്ന് ബാലഭവനിലും എത്തുകയായിരുന്നു. കീഴില്ലം സെന്റ് തോമസ് സ്കൂളിൽ പ്ലസ് വണ്ണിന് പഠിക്കുന്ന മുനിശങ്കർ ജില്ലതലത്തിൽ മധ്യദൂര ഓട്ടത്തിനും ഹൈജംപിനും ധാരാളം സമ്മാനങ്ങൾ നേടിയിട്ടുണ്ട്.
എന്നാൽ, മികച്ച സ്പോർട്സ് ഉപകരണങ്ങളുടെയും പരിശീലനത്തിെൻറയും കുറവ് ഈ കൗമാരക്കാരെൻറ സ്വപ്നങ്ങൾക്ക് വിലങ്ങുതടിയായി. കഴിഞ്ഞ മാസം ബാലഭവന് സമീപമുള്ള അന്ത്യാളൻപറമ്പ് പട്ടികജാതി കോളനിയിൽ വിമുക്തി മിഷനുമായി ചേർന്ന് നടത്തിയ ലഹരിവിരുദ്ധ പ്രചാരണത്തിനെത്തിയ എസ്. ശ്രീനാഥാണ് മുനിശങ്കറിെൻറ കാര്യം മുഹമ്മദ് നസീമിെൻറ ശ്രദ്ധയിൽപ്പെടുത്തിയത്. കായിക ഉപകരണങ്ങൾ സമ്മാനിച്ചതിന് പുറമേ മികച്ച പരിശീലന സഹായവും വാഗ്ദാനം ചെയ്താണ് നസീം മടങ്ങിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.