മുറിക്കുന്നതിനിടെ മരം ദേഹത്ത് വീണ് തൊഴിലാളി മരിച്ചു
text_fieldsകോലഞ്ചേരി: മുറിക്കുന്നതിനിടെ മരം ദേഹത്ത് വീണ് തൊഴിലാളി മരിച്ചു. കിങ്ങിണിമറ്റം ഐനാട്ട് എ.കെ.രാജനാണ് (52) മരിച്ചത്. കിങ്ങിണിമറ്റം സ്വദേശിയുടെ പുരയിടത്തിൽ മാവ് മുറിച്ച് നിലത്ത് ചാടിച്ചപ്പോൾ മരം തലയിലടിച്ച് വീണാണ് അപകടം ഉണ്ടായത്.
ഉടൻ തന്നെ സ്ഥലമുടമയും കൂടെയുണ്ടായിരുന്ന തൊഴിലാളികളും ചേർന്ന് കോലഞ്ചേരി മെഡിക്കൽ കോളജിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. പുത്തൻകുരിശ് പൊലീസ് നടപടികൾ സ്വീകരിച്ചു.
സംസ്കാരം തിങ്കളാഴ്ച ഉച്ചക്ക് ഒന്നിന് കോലഞ്ചേരി സെൻറ് പീറ്റേഴ്സ് ആൻഡ് സെൻറ് പോൾസ് യാക്കോബായ പള്ളി സെമിത്തേരിയിൽ.
ഭാര്യ ബീന. മക്കൾ: ബേസിൽ രാജൻ (വിദ്യാർഥി ബി.പി.എസ് കോളജ്, പിറവം) ബിബിൻ രാജൻ ,(വിദ്യാർഥി പരമപട്ടാര കേന്ദ്രീയ വിദ്യാലയം വടയമ്പാടി ).
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.