കൊല്ലം സ്വദേശിയുടെ മരണം ക്വട്ടേഷന്‍ കൊലപാതകം; നാലുപേര്‍ അറസ്റ്റില്‍
text_fieldsപള്ളിക്കര: കൊല്ലം സ്വദേശി ബ്രഹ്മപുരം മെംബറുപടിക്ക് സമീപം മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവം ക്വട്ടേഷൻ കൊലപാതകം. ഇളമാട് ഇടത്തറപ്പണ രേവതി ഹൗസില്‍ ദിവാകരന്നായരെയാണ് (64) മരിച്ചനിലയില്‍ കണ്ടെത്തിയത്.
സംഭവവുമായി ബന്ധപ്പെട്ട് നാലുപേരെ തൃക്കാക്കര അസി.കമീഷണറുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം പിടികൂടി. കാഞ്ഞിരപ്പള്ളി ചിറക്കടവ് പൊന്‍കുന്നം കായപ്പാക്കന്‍ വീട്ടില്‍ അനില്‍കുമാര്‍, പച്ചിമല പന്നമറ്റം കരയില്‍ ചരളയില്‍ വീട്ടില്‍ എസ്. രാജേഷ് (37), കോട്ടയം ജില്ലയില്‍ ആലിക്കല്‍ അകലകുന്നം കിഴക്കടം ശിവക്ഷേത്രത്തിന് സമീപം കണ്ണമല വീട്ടില്‍ സഞ്ജയ് (23), കൊല്ലം ജില്ലയില്‍ കുമിള്കഴിപ്പാറ തക്കണ്ണപുരം സ്കൂളിന് സമീപം പാറവിള വീട്ടില്‍ ഷാനിഫ (55) എന്നിവരെയാണ് ഇന്‍ഫോ പാര്‍ക്ക് പൊലീസ് അറസ്റ്റ് ചെയ്തത്. കേസില്‍ ഒരാള്‍കൂടി പിടിയിലാകാനുെണ്ടന്ന് അസി. കമീഷണര്‍ ജിജിമോന് പറഞ്ഞു.
14 വര്‍ഷം മുമ്പ് സഹോദരനുമായുള്ള സ്വത്ത് തര്‍ക്കത്തെ തുടര്‍ന്ന് സഹോദരെൻറ ബന്ധു ഏര്‍പ്പെടുത്തിയ ക്വട്ടേഷന്‍ സംഘമാണ് കൊലക്ക് പിന്നിലെന്ന് പൊലീസ് പറഞ്ഞു. 1.17 സെൻറ് ഭൂമിയുമായി ബന്ധപ്പെട്ട് സഹോദരന് അനുകൂലമായി കോടതി വിധി ഉണ്ടായിരുെന്നങ്കിലും ദിവാകരന്നായര് അത് സമ്മതിക്കാന്‍ തയാറായിരുന്നില്ല. ഇത് പറഞ്ഞ് തീര്‍ക്കുന്നതുമായി ബന്ധപ്പെട്ട് വാക്തര്‍ക്കം ഉണ്ടായിരുന്നു. രണ്ടാം പ്രതി രാജേഷിെൻറ കാമുകിയായ ഷാനിഫയുടെ സഹായത്തോടെ പ്രതികള്‍ ദിവാകരന്‍നായരെ കാക്കനാട്ട് വിളിച്ചുവരുത്തുകയായിരുന്നു.
ശനിയാഴ്ച വൈകീേട്ടാടെ കാക്കനാട് അമ്പലത്തിെൻറ ഭാഗത്തുനിന്ന് ദിവാകരന്‍നായരെ ഇവര്‍ ഇന്നോവ കാറില്‍ കയറ്റുകയായിരുന്നു.
കാറില്‍ വെച്ച് മര്‍ദിച്ചാണ് കൊലപ്പെടുത്തിയത്. പിന്നീട് ബ്രഹ്മപുരത്ത് വഴിയരികില്‍ മൃതദേഹം ഉപേക്ഷിച്ച് കോട്ടയത്തേക്ക് കടക്കുകയായിരുന്നു പ്രതികള്‍. കൊല നടത്താൻ 50,000 രൂപ ക്വട്ടേഷന്‍ സംഘത്തിന് നല്‍കിയിരുന്നതായും സംഘം പൊലീസിനോട് പറഞ്ഞു.
ഞായറാഴ്ച പുലര്‍ച്ച കാല്‍നടക്കാരാണ് മൃതദേഹം റോഡില്‍ കിടക്കുന്നത് കണ്ടത്. ഇയാള്‍ സഞ്ചരിച്ചിരുന്ന ഓട്ടോയെ ഒരു ഇന്നോവ കാര്‍ പിന്തുടര്ന്നതായി ഓട്ടോ ഡ്രൈവര്‍ മൊഴി നല്‍കിയിരുന്നു. സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ച് പൊലീസ് സംഘം നാലായി തിരിഞ്ഞ് നടത്തിയ അന്വേഷണത്തില്‍ കോട്ടയത്ത് ഉപേക്ഷിച്ചനിലയില്‍ കാര്‍ കണ്ടെത്തിയിരുന്നു.
തൃക്കാക്കര അസി. കമീഷണര്‍ കെ.എം. ജിജിമോന്, ഇന്‍ഫോ പാര്‍ക്ക് ഇന്‍സ്പെക്ടര്‍ പ്രസാദ്, എസ്.ഐമാരായ എ.എന്‍. ഷാജു, മധു, സുരേഷ്, അമില, അനീഷ് കെ. ദാസ്, വിഷ്ണു, മുഹമ്മദാലി, വിജയകുമാര്‍, എം.എച്ച്. സാബു, എ.എസ്.ഐമാരായ പി.എം. റഷീദ്, പി.പി. സന്തോഷ്, മണികണ്ഠന്, പ്രദീപ്, എസ്.സി.പി.ഒമാരായ വി.ജി. രാജേഷ്, അനില്‍കുമാര്‍, സുമേഷ്കുമാര്, മണിക്കുട്ടന്, അനീഷ്, വനിതാ പൊലീസുകാരായ സുമ, സി.എല്‍. ബിന്ദു, അസി. കമീഷണറുടെ സ്ക്വാഡിലുള്ള സബ് ഇന്‍സ്പെക്ടര്‍മാരായ മധുസൂദനന്, സി.എം. ജോസി, എ.എസ്.ഐമാരായ കെ.ബി. ബിനു, അനില്‍കുമാര്‍, എസ്.സി.പി.ഒമാരായ ഹരികുമാര്‍, കെ.വി. ഡിനില്‍ എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.