Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightKoothattukulamchevron_rightപൂജ ബംപർ അഞ്ചുകോടി രൂപ...

പൂജ ബംപർ അഞ്ചുകോടി രൂപ ലഭിച്ചത്​ ലോട്ടറി ഏജൻറിന് തന്നെ

text_fields
bookmark_border
lottery
cancel


കൂത്താട്ടുകുളം: സംസ്ഥാന സർക്കാറി​െൻറ പൂജ ബംപർ അഞ്ചുകോടി രൂപ ലഭിച്ചത്​ കൂത്താട്ടുകുളം കിഴകൊമ്പ് പോസ്​റ്റ്​ ഓഫിസ്​ പടിയിലെ ലോട്ടറി ഏജൻറ്​ ജേക്കബ് കുര്യന്​. ഇദ്ദേഹം വിൽപനക്ക്​ വാങ്ങിയ ടിക്കറ്റിലൊന്നിനാണ്​ സമ്മാനം ലഭിച്ചത്. രണ്ടു ദിവസത്തെ കാത്തിരിപ്പിനൊടുവിൽ ജേക്കബ്​ തന്നെ ചൊവ്വാഴ്ച കനറാ ബാങ്ക് കൂത്താട്ടുകുളം ശാഖയിൽ ടിക്കറ്റ് ഏൽപിച്ചു. ആർക്കാണ് ലോട്ടറി അടിച്ചത് എന്ന് തിരക്കി മാധ്യമങ്ങളും നാട്ടുകാരും നടന്നപ്പോൾ തനിക്കാണെന്ന് ഇദ്ദേഹം വെളിപ്പെടുത്തിയില്ല. ഞായറാഴ്ച ആയതിനാലും ത​െൻറ സുരക്ഷയും കണക്കിലെടുത്താണ് വെളിപ്പെടുത്താതിരുന്നത് എന്നാണ് അദ്ദേഹം പറഞ്ഞത്. ഭാര്യ: ഗ്രേസി, മകൻ ജോജി.

കേരള സർക്കാറി​െൻറ പൂജ ബംപർ സമ്മാനം നേടിയ ടിക്കറ്റ് ജേക്കബ് കുര്യൻ കനറാ ബാങ്ക് കൂത്താട്ടുകുളം ശാഖയിൽ ഏൽപിക്കുന്നു



Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:lotteryPooja bumper
News Summary - Pooja bumper Rs 5 crore received by lottery agent
Next Story