കോതമംഗലത്ത് മാലിന്യ സംസ്കരണ പ്ലാന്റിൽ തീപിടിത്തം
text_fieldsകോതമംഗലം: നഗരസഭയുടെ കുമ്പളത്ത് മുറിയിലുള്ള മാലിന്യ സംസ്കരണ പ്ലാന്റിൽ പ്ലാസ്റ്റിക്ക് മാലിന്യത്തിന് തീപിടിച്ചു. ഞായറാഴ്ച വെളുപ്പിന് 1.30നായിരുന്നു സംഭവം. നഗരത്തിൽ നിന്നും ശേഖരിക്കുന്ന പ്ലാസ്റ്റിക്ക് മാലിന്യം സംസ്കരിച്ച് പൊടിക്കുന്ന ഷെഡിനാണ് തീ പിടിച്ചത്.
കോതമംഗലത്ത് നിന്ന് രണ്ട് യൂണിറ്റും മുവാറ്റുപുഴയിൽ നിന്ന് ഒരു യൂണിറ്റും അഗ്നിരക്ഷാസേന എത്തി മണ്ണുമാന്തിയന്ത്രം കൊണ്ട് ഇളക്കിമറിച്ച് വെള്ളം പമ്പ് ചെയ്താണ് തീ അണച്ചത്. തരംതിരിച്ച് വച്ചിരുന്ന പ്ലാസ്റ്റിക്കും ഷെഡ് ഭാഗികമായും കത്തി നശിച്ചു.
അസി. സ്റ്റേഷൻ ഓഫീസർ സജി മാത്യുവിന്റെ നേതൃത്വത്തിൽ ഗ്രേഡ് അസി. സ്റ്റേഷൻ ഓഫീസർ കെ.എം മുഹമ്മദ് ഷാഫി, വിൽസൺ പി. കര്യാക്കോസ്, അനീഷ് കുമാർ, കെ.എ. അൻസൽ, പി.എം. ഷാനവാസ്, എസ്. അൻവർ സാദത്ത്, ആർ.എച്ച്. വൈശാഖ്, വിഷ്ണു മോഹൻ, നിഖിൽ സി. ദിവാകരൻ എന്നിവർ ചേർന്ന് നാലു മണികൂർ പരിശ്രമിച്ചാണ് തീ അണച്ചത്. ഷോർട്ട് സർക്ക്യൂട്ട് ആണ് അപകട കാരണമെന്നാണ് നിഗമനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.