മൂന്ന് പതിറ്റാണ്ടിെൻറ സേവനത്തിനുശേഷം ഹംസ മൗലവി പാനിപ്ര മഹല്ലിൽനിന്ന് പടിയിറങ്ങി
text_fieldsകോതമംഗലം: മൂന്ന് പതിറ്റാണ്ടിെൻറ സേവനത്തിനുശേഷം ഹംസ മൗലവി പാനിപ്ര മഹല്ലിൽനിന്ന് പടിയിറങ്ങി. എല്ലാ മേഖലയിലും പിന്നാക്കം നിന്ന ഒരു മഹല്ലിനെ മികച്ച മഹല്ലാക്കി മാറ്റിയതിനുശേഷമാണ് പടിയിറക്കം. സാമൂഹിക- വിദ്യാഭ്യാസ രംഗത്ത് മികച്ച നേട്ടങ്ങൾ കൈവരിക്കാൻ മഹല്ല് അംഗങ്ങളെ പ്രാപ്തരാക്കുകയും മധ്യകേരളത്തിലെ മാതൃക മഹല്ലുകളിൽ ഒന്നായി പാനിപ്രയെ മാറ്റുകയും ചെയ്തു.
1991ലാണ് മഹല്ല് ഇമാമായി ഹംസ മൗലവി ചുമതലയേൽക്കുന്നത്. മഹല്ലിന് കീഴിൽ സി.ബി.എസ്.ഇ ഇംഗ്ലീഷ് മീഡിയം സ്കൂൾ ആരംഭിച്ചു. മതപഠനരംഗത്തെ പഠനം അൽഫലാഹ് മദ്റസയിലൂടെ പ്ലസ് ടുതലം വരെ ഉയർത്തിക്കൊണ്ടുവരാനും കഴിഞ്ഞു. പള്ളിക്ക് കീഴിലായി വിവിധയിടങ്ങളിൽ അഞ്ച് നമസ്കാര പള്ളികൾക്കും തുടക്കംകുറിച്ചു. മഹല്ലിെൻറ വികസനത്തിനാവശ്യമായ 10 ഏക്കർ സ്ഥലം സ്വന്തമാക്കി. ആത്മസമർപ്പണവും മഹല്ല് അംഗങ്ങളെ എല്ലാവരെയും ഒരുമിച്ച് ചേർത്ത് കൊണ്ടുപോകാനുമുള്ള കഴിവുമാണ് മഹല്ലിനെ ഇത്തരത്തിൽ മാറ്റിയെടുത്തത്.
ലളിതഭാഷയിൽ മനസ്സുകളിലേക്ക് പകർന്ന് നൽകുന്ന ഉദ്ബോധനങ്ങളാണ് വെള്ളിയാഴ്ചകളിലെ പ്രസംഗം. മൂവാറ്റുപുഴ േപഴക്കാപ്പള്ളി ജാമിഅ ബദ്രിയ അറബി കോളജിൽനിന്ന് പ്രഥമ സനദ്ദാനത്തിൽ ഒന്നാം റാങ്കുകാരനായാണ് അൽബദ്രി സനദ് എടുത്തത്. വെല്ലൂർ ബാഖിയാത്തു സ്വാലിഹാത്തിൽനിന്ന് 1988ൽ എം.എഫ്.ബിയും കരസ്ഥമാക്കി. ജാമിഅ ബദ്രിയ സ്ഥാപകൻ കെ.എം. ഫരീദുദ്ദീൻ മൗലവി, വി.എച്ച്. മുഹമ്മദ് മൗലവി, കെ.എം. അലിയാർ മൗലവി എന്നിവരാണ് പ്രധാന ഗുരുനാഥന്മാർ. തൊടുപുഴ ഉടുമ്പന്നൂർ ഇടമറുകിൽ പരേതനായ അബ്ദുൽ ഖാദർ-ഫാത്തിമ ദമ്പതികളുടെ മകനാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.