'പീസ് വാലി മഴവിൽ സമൂഹത്തിന് കരുത്തു പകരും' പീസ് വാലിക്ക് ഓൾ കേരള വീൽചെയർ റൈറ്റ്സ് ഫെഡറേഷെൻറ ആദരവ്
text_fieldsകോതമംഗലം: ലോക ഭിന്നശേഷി ദിനത്തോടനുബന്ധിച്ച് ഭിന്നശേഷി പുനരധിവാസ മേഖലയിൽ ശ്രദ്ധേയമായ പ്രവർത്തനങ്ങൾ നടപ്പാക്കുന്ന പീസ് വാലിക്ക് ഓൾ കേരള വീൽചെയർ റൈറ്റ്സ് ഫെഡറേഷെൻറ ആദരവ്. ഭിന്നശേഷിക്കാരെ മുഖ്യധാരയിലേക്ക് കൈപിടിച്ചെത്തിക്കുന്ന പീസ്വാലിയുടെ ശ്രമങ്ങൾ മഴവിൽ ലോകത്തിെൻറ നിർമിതിക്ക് കരുത്തു പകരുമെന്ന് ഓൾ കേരള വീൽചെയർ റൈറ്റ്സ് ഫെഡറേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി രാജീവ് പള്ളുരുത്തി പറഞ്ഞു.
ലോക ഭിന്നശേഷി ദിനത്തിൽ ഓൾ കേരള വീൽചെയർ റൈറ്റ്സ് ഫെഡേറഷെൻറ ആദരവ് പീസ് വാലിക്ക് കൈമാറുന്ന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ചെയർമാൻ പി.എം. അബൂബക്കർ ആദരവ് ഏറ്റുവാങ്ങി. 'ഭിന്നശേഷിക്കാരുടെ നേതൃശേഷി വികസനം' എന്ന വിഷയത്തിൽ പീസ് വാലി ക്ലിനിക്കൽ ഡയറക്ടർ ഡോ. ഹേന പ്രഭാഷണം നടത്തി. എ.കെ.ഡബ്യു.ആർ.എഫ് ജില്ല പ്രസിഡൻറ് പൈലി നെല്ലിമറ്റം, ജില്ല ഉപദേശക സമിതി അംഗങ്ങളായ മണി ശർമ, ദീപാമണി, ഷാമിൽ ശറഫുദ്ധീൻ, വി.വൈ. എബ്രഹാം, പി.ടി. രഘു, എം.കെ. സുധാകരൻ, മത്തായി വാരപ്പെട്ടി എന്നിവർ പങ്കെടുത്തു. എ.കെ.ഡബ്യു.ആർ.എഫ് ജില്ല സെക്രട്ടറി കെ.ഒ. ഗോപാലൻ സ്വാഗതവും,ജില്ല ജോ. സെക്രട്ടറി ടി.ഒ. പരീത് നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.