ബ്രൗൺ ഷുഗറുമായി അസം സ്വദേശി പിടിയിൽ
text_fieldsകോതമംഗലം: ബ്രൗൺ ഷുഗറുമായി അസം സ്വദേശി പിടിയിൽ. അബൂ ചാന്ദിക്ക് ഔഹിദിനെയാണ് (35) ആറ് ഗ്രാം ഹെറോയിനുമായി നെല്ലിക്കുഴിയിൽനിന്നും കോതമംഗലം എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ജോസ് പ്രതാപിന്റെ നേതൃത്വത്തിൽ പിടികൂടിയത്. ഇയാൾ കുറച്ച് ദിവസമായി എക്സൈസ് ഷാഡോ സംഘത്തിന്റെ നിരീക്ഷണത്തിലായിരുന്നു.
നെല്ലിക്കുഴി കേന്ദ്രീകരിച്ച് അന്തർ സംസ്ഥാന തൊഴിലാളികളുടെ നേതൃത്വത്തിൽ എം.ഡി.എം.എ, ഹെറോയിൻ തുടങ്ങിയ മയക്കുമരുന്നുകളുടെ വിൽപനയും വിതരണവും നടക്കുന്നതായ വിവരത്തെത്തുടർന്ന് നെല്ലിക്കുഴിയിൽ എക്സൈസ് നിരീക്ഷണം ശക്തമായിരുന്നു.
ഇയാളിൽനിന്നും 50 കുപ്പികളായി ഉദ്ദേശം ആറ് ഗ്രാം ബ്രൗൺഷുഗർ പിടികൂടി. എല്ലാ ആഴ്ചയും അസമിൽ പോയി കിലോ കണക്കിന് ബ്രൗൺഷുഗർ കൊണ്ടുവന്നിരുന്നതായി ഇയാൾ പറഞ്ഞു. എൻ.ഡി.പി.എസ് നിയമപ്രകാരം പത്തുവർഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റമാണിത്. പ്രിവന്‍റീവ് ഓഫിസർമാരായ കെ.എ.നിയാസ്, ജയ് മാത്യൂസ്, എ.ഇ.സിദ്ദിഖ്, സിവിൽ എക്സൈസ് ഓഫിസർമാരായ കെ.സി.എൽദോ, പി.എസ്.സുനിൽ, ടി.കെ.അനൂപ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.