ജല വിതരണം മുടങ്ങുമ്പോഴും കുടിവെള്ളം പാഴാക്കി അതോറിറ്റി
text_fieldsകോതമംഗലം: നഗരപരിധിയിലും വാരപ്പെട്ടി പഞ്ചായത്തിലും കുടിവെള്ള വിതരണം തടസ്സപ്പെടുമ്പോഴും കുടിവെള്ളം പാഴാക്കി ജല അതോറിറ്റി. പുഴയിലെ ജലനിലരപ്പ് താഴ്ന്നതോടെയാണ് പമ്പിങ്ങ് മുടങ്ങി കുടിവെള്ള വിതരണം തടസ്സപ്പെടുന്നത്. ഈസമയത്തും നഗരമധ്യത്തിൽ സ്വകാര്യ ബസ് സ്റ്റാൻഡിന് എതിർവശത്ത് കപ്പേളക്ക് സമീപം വലിയ രീതിയിൽ വെള്ളം പുറത്തേക്ക് തള്ളുകയാണ്. കുടിവെള്ളം പാഴായി പോകുന്നത് ഒരു മാസത്തിലേറെയായി തുടരുകയാണ്.
ഇത് കൂടാതെ ഇതേ ഓടയുടെ വിവിധ ഭാഗങ്ങളിൽ കുടിവെള്ളം പാഴാകുന്നുണ്ട്. സമീപത്തെ കടക്കാരും നാട്ടുകാരും വെള്ളം പാഴാകുന്ന കാര്യം ജല അതോററ്റിയെ അധികൃതരെ അറിയിച്ചിട്ടും തിരിഞ്ഞ് നോക്കാത്ത സ്ഥിതിയാണ്. കോതമംഗലമാറിലെ ജലനിരപ്പ് താഴ്ന്നതിനാൽ കുറച്ച് ദിവസങ്ങളായി പൂർണതോതിൽ പമ്പിങ് നടക്കാത്ത സ്ഥിതിയാണ്.
നഗരത്തിലെയും വാരപ്പെട്ടിയിലെയും ഉയർന്ന പ്രദേശങ്ങളിൽ ദിവസങ്ങളായി കുടിവെള്ളം എത്തിയിട്ട്. അടിയന്തരിമായി വിതരണ ലൈനിലെ പ്രശ്നങ്ങൾ പരിഹരിച്ച് കുടിവെള്ള വിതരണം ശക്തമാക്കണമെന്ന് വ്യാപാരികൾ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.