അൽഫലാഹ് പബ്ലിക് സ്കൂളിന് ചാമ്പ്യൻഷിപ്
text_fieldsകോതമംഗലം: ഐ.എ.എം.ഇ സെൻട്രൽ റീജിയൻ അത്ലറ്റിക് മീറ്റിൽ പാനിപ്ര അൽഫലാഹ് പബ്ലിക് സ്കൂൾ ചാമ്പ്യൻഷിപ്പ് നേടി. മൂവാറ്റൂപുഴ മുനിസിപ്പൽ സ്റ്റേഡിയത്തിൽ നടന്ന അത്ലറ്റിക് മീറ്റ് ഡിവൈ.എസ്.പി പി.പി. ഷംസ് ഉദ്ഘാടനം ചെയ്തു. മധ്യമേഖലയിലെ വിവിധ സ്കൂളുകളിൽനിന്ന് നാല് കാറ്റഗറിയിലായി 400 അത്ലറ്റുകളാണ് മത്സരിച്ചത്.
അൽഫലാഹ് പബ്ലിക് സ്കൂൾ അണ്ടർ 14,അണ്ടർ 17 കാറ്റഗറിയിൽ ഒന്നും രണ്ടും സ്ഥാനങ്ങൾ നേടിയാണ് ചാമ്പ്യൻഷിപ്പ് കരസ്ഥമാക്കിയത്. അത്ലറ്റിക് മീറ്റ് ചാമ്പ്യൻഷിപ് നേടിയവരെ പ്രിൻസിപ്പൽ ഡോ. ഇ.എം. മുഹമ്മദലിയും മാനേജ്മെന്റും അഭിനന്ദിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.