സഹകരണ മേഖലയിൽ 21,000 പേർക്ക് തൊഴിൽ നൽകി –മന്ത്രി വി.എൻ. വാസവൻ
text_fieldsകോതമംഗലം: സഹകരണ മേഖലയിൽ പതിനായിരം പേർക്ക് പുതിയ തൊഴിലവസരം സൃഷ്ടിക്കുന്നതിനാണ് സർക്കാർ ലക്ഷ്യമിട്ടതെങ്കിലും ഇതിനകം 21,000 പേർക്ക് നൽകിയതായി മന്ത്രി വി.എൻ. വാസവൻ. വാരപ്പെട്ടി സർവിസ് സഹകരണ ബാങ്ക് കേരളത്തിനുതന്നെ മാതൃകയാണെന്നും അദ്ദേഹം പറഞ്ഞു.
ബാങ്കിെൻറ സഹ സ്ഥാപനമായിട്ടുള്ള മൂല്യവർധിത കേന്ദ്രത്തിൽ ഉൽപാദിപ്പിക്കുന്ന ടപ്പിയോക്ക വിത്ത് മസാല, ഉണങ്ങിയ ഏത്തപ്പഴം, വെളിച്ചെണ്ണ എന്നിവയുടെ കയറ്റുമതി കരാർ കൈമാറ്റവും ഫ്ലാഗ് ഓഫും നിർവഹിക്കുകയായിരുന്നു മന്ത്രി. സഹകരണ സംഘങ്ങളുടെ സഹകരണത്തോടെ ഒരു ജില്ലയിൽ ഒന്നിൽ കൂടുതൽ പുതിയ വ്യവസായങ്ങൾ ആരംഭിക്കുമെന്നും മന്ത്രി പറഞ്ഞു.
ആന്റണി ജോൺ എം.എൽ.എ അധ്യക്ഷത വഹിച്ചു. ബാങ്ക് പ്രസിഡന്റ് എം.ജി. രാമകൃഷ്ണൻ, സെക്രട്ടറി ടി.ആർ. സുനിൽ, പഞ്ചായത്ത് പ്രസിഡൻറ് പി.കെ. ചന്ദ്രശേഖരൻ നായർ, ജില്ല പഞ്ചായത്ത് അംഗം റാണിക്കുട്ടി ജോർജ്, ബ്ലോക്ക് പഞ്ചായത്ത് അംഗം ഡയാന നോബി, കോക്കനട്ട് ഡവലപ്മെന്റ് അംഗം കെ.എസ്. സെബാസ്റ്റ്യൻ, സഹകരണ ജോയന്റ് രജിസ്ട്രാർ സജീവ് കർത്ത, സർക്കിൾ സഹകരണ യൂനിയൻ ചെയർമാൻ കെ.കെ. ശിവൻ, സി.പി.എം ഏരിയ സെക്രട്ടറി ഷാജി മുഹമ്മദ്, മുഹമ്മദ് ഷെരീഫ്, കെ.സി. അയ്യപ്പൻ, എം.കെ. മനോജ് കുമാർ, കെ.കെ. സജീവ്, എം.പി. വർഗീസ് എന്നിവർ സംസാരിച്ചു. ആസ്ട്രേലിയ, ന്യൂസിലൻഡ്, അമേരിക്ക, കുവൈത്ത് എന്നീ രാജ്യങ്ങളിലേക്കുള്ള കയറ്റുമതി കരാറാണ് ഒപ്പുവെച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.