നാളെ ട്രാക്കുണരും... ;എറണാകുളം ജില്ലയിലെ കായികപ്രതിഭകൾ കോതമംഗലത്തേക്ക്
text_fieldsകോതമംഗലം: 20ാമത് ജില്ല സ്കൂൾ കായികമേള വ്യാഴം, വെള്ളി, ശനി ദിവസങ്ങളിൽ കോതമംഗലം എം.എ കോളജ് ഗ്രൗണ്ടിൽ നടക്കും. 14 വിദ്യാഭ്യാസ ഉപജില്ലകളിൽനിന്ന് 2616 വിദ്യാർഥികളാണ് മേളയിൽ പങ്കെടുക്കുക. 93 ഇനങ്ങളിൽ കിഡീസ്, സബ് ജൂനിയർ, ജൂനിയർ, സീനിയർ വിഭാഗങ്ങളിലാണ് മത്സരം. മത്സരനടത്തിപ്പിനായി സംഘാടക സമിതി രൂപവത്കരിച്ചു.
യോഗം ആന്റണി ജോൺ എം.എൽ.എ ഉദ്ഘാടനം ചെയ്തു. കോതമംഗലം നഗരസഭ ചെയർമാൻ കെ.കെ. ടോമി അധ്യക്ഷതവഹിച്ചു. ജില്ല വിദ്യാഭ്യാസ ഉപഡയറക്ടർ ഹണി ജി. അലക്സാണ്ടർ, മുനിസിപ്പൽ വൈസ് ചെയർപേഴ്സൻ സിന്ധു ഗണേശൻ, സ്ഥിരംസമിതി അധ്യക്ഷരായ ജോസ് വർഗീസ്, കെ.വി. തോമസ്, കെ.എ. നൗഷാദ്, കൗൺസിലർമാരായ ഭാനുമതി രാജു, രമ്യ വിനോദ്, റിൻസ് റോയി, കോതമംഗലം ഡി.ഇ.ഒ പി.വി. മധുസൂദനൻ, ജില്ല സ്പോർട്സ് സെക്രട്ടറി അലക്സ് മാത്യു തുടങ്ങിയവർ സംസാരിച്ചു.
സെന്റ് ജോർജ് എച്ച്.എസ്.എസ് പ്രിൻസിപ്പൽ ബിജു ജോസഫ് സ്വാഗതവും എ.ഇ.ഒ മനോ ശാന്തി നന്ദിയും പറഞ്ഞു.
ആന്റണി ജോൺ എം.എൽ.എ ചെയർമാനായും നഗരസഭ ചെയർമാൻ കെ.കെ. ടോമി വൈസ് ചെയർമാനായും ജില്ല വിദ്യാഭ്യാസ ഉപഡയറക്ടർ ഹണി ജി.അലക്സാണ്ടർ ജനറൽ കൺവീനറായും കോതമംഗലം നഗരസഭ സ്ഥിരംസമിതി അധ്യക്ഷന്മാർ, അംഗങ്ങൾ, വിവിധ വകുപ്പ് മേധാവികൾ, മാധ്യമപ്രവർത്തകർ തുടങ്ങിയവർ ഭാരവാഹികളായും സംഘാടക സമിതി രൂപവത്കരിച്ചു.
മേളയുടെ നടത്തിപ്പിനായി കോതമംഗലം നഗരസഭ സ്ഥിരംസമിതി അധ്യക്ഷൻമാരെയും കൗൺസിലർമാരെയും ചെയർമാന്മാരായും അധ്യാപകസംഘടന പ്രതിനിധികൾ കൺവീനർമാരായും വിവിധ കമ്മിറ്റികളും രൂപവത്കരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.