Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightKothamangalamchevron_right58 ബിയർ കുപ്പികളുമായി...

58 ബിയർ കുപ്പികളുമായി അന്തർസംസ്ഥാന തൊഴിലാളി പിടിയിൽ

text_fields
bookmark_border
58 ബിയർ കുപ്പികളുമായി അന്തർസംസ്ഥാന തൊഴിലാളി പിടിയിൽ
cancel
camera_alt

മു​ഹ​മ്മ​ദ് ജാ​ക്കീ​ർ

കോതമംഗലം: 58 ബിയർ കുപ്പികളുമായി അന്തർസംസ്ഥാന തൊഴിലാളി കോതമംഗലം പാനിപ്ര സൊസൈറ്റിപ്പടിയിലെ കോഴി ഫാമിനോടു ചേർന്ന ഷെഡിൽനിന്ന് എക്സൈസ് സംഘത്തിന്‍റെ പിടിയിലായി. അസം സ്വദേശി മുഹമ്മദ് ജാക്കിർ ഹുസൈൻ (25) എന്നയാളെയാണ് അറസ്റ്റ് ചെയ്തത്.

എക്സൈസ് സർക്കിൾ ഓഫിസും റേഞ്ച് ഓഫിസും സംയുക്തമായി അന്തർ സംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന ഇടങ്ങളിൽ നടത്തിയ പരിശോധനയിലാണ് 58 കുപ്പികളിലായി 37. 7 ലിറ്റർ ബിയർ പിടിച്ചെടുത്തത്.

ഒഴിവുദിവസങ്ങളിൽ തൊഴിലാളികൾക്കിടയിൽ വിൽപന നടത്തുന്നതിന് ശേഖരിച്ച മദ്യമാണ് പിടികൂടിയത്. പരിശോധനയിൽ എക്സൈസ് ഇൻസ്പെക്ടർ വി. ഹിറോഷ്, പ്രിവന്റിവ് ഓഫിസർ കെ.എ. നിയാസ്, സിവിൽ എക്സൈസ് ഓഫിസർമാരായ പി.ഇ. ഉമ്മർ, പി.പി. ഇയാസ്, അമൽ ടി. അലോഷ്യസ്, വനിത സിവിൽ എക്സൈസ് ഓഫിസർ പി.എച്ച്. സുഗത ബീവി എന്നിവർ പങ്കെടുത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:nabbedbeerbottles found
News Summary - Interstate worker nabbed with 58 beer bottles
Next Story