രാജ്യം കടന്നുപോകുന്നത് വിദ്വേഷത്തിെൻറ കാലഘട്ടത്തിലൂടെ –അബ്ദുൽഹക്കീം നദ്വി
text_fieldsകോതമംഗലം: വിദ്വേഷത്തിെൻറയും വെറുപ്പിെൻറയും കാലഘട്ടത്തിലൂടെയാണ് രാജ്യം കടന്നുപോകുന്നതെന്ന് ജമാഅത്തെ ഇസ്ലാമി സംസ്ഥാന സെക്രട്ടറി അബ്ദുൽഹക്കീം നദ്വി. 'ഇസ്ലാം: ആശയ സംവാദത്തിെൻറ സൗഹൃദനാളുകൾ' സംസ്ഥാന കാമ്പയിെൻറ ജില്ലതല പ്രചാരണോദ്ഘാടനം നെല്ലിക്കുഴിയിൽ നിർവഹിക്കുകയായിരുന്നു അദ്ദേഹം.
മതങ്ങൾ തമ്മിലുള്ള ബന്ധങ്ങളിൽ ഉലച്ചിൽ സംഭവിച്ചിരിക്കുന്നു. അതിനായി ബോധപൂർവം അന്തരീക്ഷം സൃഷ്ടിക്കപ്പെടുകയാണ്. സ്വാതന്ത്ര്യാനന്തര ഇന്ത്യയിലെ ഏറ്റവും വലിയ സമരം നടക്കുേമ്പാഴും ഭരണം തുടരാൻ കഴിയുമെന്ന ആത്മവിശ്വാസത്തിലാണ് ഭരണകർത്താക്കൾ. ഇസ്ലാമിനോടുള്ള വിവേചനത്തിെൻറ തുടർച്ചയാണ് വഖഫ് ബോർഡ് നിയമനം പി.എസ്.സിക്ക് വിട്ടത്. ഇതിനെ മറികടക്കാനും ഇസ്ലാമിനെ ബോധ്യപ്പെടുത്താനും മുസ്ലിംസമൂഹം തയാറാകണമെന്നും അദ്ദേഹം പറഞ്ഞു.
ജില്ല പ്രസിഡൻറ് എം.കെ. അബൂബക്കർ ഫാറൂഖി അധ്യക്ഷത വഹിച്ചു. ജംഇയ്യതുൽ ഉലമാ ഹിന്ദ് സംസ്ഥാന ജനറൽ സെക്രട്ടറി വി.എച്ച്. അലിയാർ മൗലവി അൽഖാസിമി മുഖ്യാതിഥി ആയിരുന്നു. ജമാഅത്തെ ഇസ്ലാമി സംസ്ഥാന കൂടിയാലോചന സമിതിയംഗം കെ.എ. യൂസുഫ് ഉമരി മുഖ്യപ്രഭാഷണം നിർവഹിച്ചു.
മേഖല നാസിം പി.പി. അബ്ദുറഹ്മാൻ പെരിങ്ങാടി, ജമാഅത്തെ ഇസ്ലാമി വനിത വിഭാഗം ജില്ല പ്രസിഡൻറ് റഫീഖ ജലീൽ, ഏരിയ പ്രസിഡൻറ് ശംസുദ്ദീൻ നദ്വി, സോളിഡാരിറ്റി ജില്ല പ്രസിഡൻറ് പി.എൻ. നിയാസ്, എസ്.ഐ.ഒ ജില്ല പ്രസിഡൻറ് അബ്ദുൽ ബാസിത്, ജി.ഐ.ഒ ജില്ല സെക്രട്ടറി നിഹാല ഫൈറൂസ്, ജില്ല സെക്രട്ടറി കെ.കെ. സലീം എന്നിവർ സംസാരിച്ചു. എസ്.എം. സൈനുദ്ദീൻ, ഷാജഹാൻ നദ്വി, ജമാൽ പാനായിക്കുളം, നിഷാദ് പി. മുഹമ്മദ്, കെ.ബി. അബ്ദുല്ല, വി.എ. ഇബ്രാഹിംകുട്ടി തുടങ്ങിയവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.