തടിയിൽ ജീവിതം കൊത്തിയ നാട്, 'നെല്ലിക്കുഴിയുടെ നല്ലനാളുകൾ'
text_fieldsകേരളത്തിലെ അറിയപ്പെടുന്ന ഫര്‍ണിച്ചര്‍ വ്യാപാര കേന്ദ്രമാണ് നെല്ലിക്കുഴി. എന്നാൽ ഇന്ന് ഈ നിര്‍മാണമേഖലയും പ്രതിസന്ധിയിലൂെട നീങ്ങുകയാണ്. ഈ സാഹചര്യത്തിൽ 'മാധ്യമം' നെല്ലിക്കുഴിയുടെ ഫർണിച്ചർ പെരുമയുടെ ഉയർച്ചതാഴ്ചകൾ
പരിശോധിക്കുകയാണ്.
വിപണി നേരിടുന്ന വെല്ലുവിളികളും പ്രതിസന്ധി മറികടക്കാനുള്ള നിർദേശങ്ങളുമായി വ്യാപാരി സംഘടന നേതാക്കളും പങ്ക് ചേരും. 'നെല്ലിക്കുഴിയുടെ നല്ലനാളുകൾ'
കോതമംഗലം: മരവ്യവസായം നൽകിയ ഓക്സിജൻ ശ്വസിച്ച് തഴച്ചു വളർന്ന വിപണിയാണ് നെല്ലിക്കുഴിയിലെ ഫർണിച്ചർ വ്യാപാരം. നൂറുകണക്കിന് വ്യാപാരികളും ആയിരക്കണക്കിന് തൊഴിലാളികളുമാണ് മേഖലയുമായി ബന്ധപ്പെട്ട് ഉപജീവനം നടത്തുന്നത്. പഴയ ജനലഴികള്‍, അരിപ്പെട്ടി, കട്ടില്, മേശ, കസേര തുടങ്ങിയ ഉല്പന്നങ്ങള് മറ്റിടങ്ങളിലേക്ക് ബസുകളില്‍ കയറ്റിവിട്ട് 1970ല്‍ ചെറിയ രീതിയില്‍ ആരംഭിച്ച വ്യാപാരമാണ് പിന്നീട് ഇത്രയേറെ വിപുലമായത്. കോക്കാട്ടിപറമ്പിൽ അബ്ദുൽ ഖാദർ, ഷെമിദ ഇബ്രാഹീം, ഗോവിന്ദൻ, കാമ്പാക്കുടി കുഞ്ഞുമൈതോൻ തുടങ്ങിയവരാണ് ഫർണിച്ചർ വ്യാപാര രംഗെത്ത ആദ്യകാലക്കാർ. 90കൾക്കുശേഷമാണ് കൂടുതൽ പേർ മത്സരാടിസ്ഥാനത്തിൽ വരുന്നത്.
2000ത്തോടെ തൊഴില്‍തേടി യുവാക്കള്‍ കൂട്ടമായി വന്നതോടെ കേരളത്തിലും മറ്റ് സംസ്ഥാനങ്ങളിലും അറിയപ്പെടുന്ന ഫര്‍ണിച്ചര്‍ നിർമാണകേന്ദ്രമായി നെല്ലിക്കുഴി മാറി. നൂറുകണക്കിന് ചെറുകിട നിർമാണ യൂനിറ്റുകള്‍ കൂണു പോലെ മുളച്ചുപൊന്തി.
പഞ്ചായത്തിെൻറ ഉള്‍ഗ്രാമങ്ങളില്‍ പോലും ഫര്‍ണിച്ചര്‍ നിർമാണം ഒരു വലിയ വിഭാഗത്തിെൻറ ഉപജീവന മാർഗമായി മാറി. ആലുവ–മൂന്നാര്‍ റോഡിന് ഇരു വശവും അശമന്നൂര്‍ പഞ്ചായത്തിെൻറ ഭാഗമായ ഓടക്കാലി മുതല്‍ നെല്ലിക്കുഴി പഞ്ചായത്തിെൻറ അതിര്‍ത്തിയായ ഇളമ്പ്ര വരെയുള്ള ആറ് കിലോമീറ്ററിൽ 1000 ച.അടി മുതല്‍ 10,000 ച.അടി വരെയുള്ള കെട്ടിടങ്ങളില്‍ ഷോറൂമുകള്‍ വരുകയും വിവിധ നിറത്തിലും രൂപത്തിലുമായി ഫര്‍ണിച്ചറുകള്‍ നിറയുകയും ചെയ്തു. ആലുവ-മൂന്നാര്‍ പാതയിലൂടെയുള്ള വിനോദസഞ്ചാരികളുടെ ഒഴുക്ക് മേഖലയുടെ ഫര്‍ണിച്ചര്‍ പെരുമക്ക് പ്രചാരണവുമേകി. സംസ്ഥാനത്ത് അങ്ങോളമിങ്ങോളമുള്ള കച്ചവടക്കാര്‍ എത്തിത്തുടങ്ങിയതോടെ നൂറുകണക്കിന് ലോഡാണ് ഓരോ ദിവസവും കയറിപ്പോയത്. തടി എത്തിക്കുന്നവർ മുതല്‍ സോമിൽ ജീവനക്കാർ, മരപ്പണിക്കാര്‍, പോളിഷ് തൊഴിലാളികള്‍, അപ്ഹോള്‍സ്ട്രി, -ഗ്ലാസ്, അനുബന്ധ ജീവനക്കാര്‍, കയറ്റിറക്ക് തൊഴിലാളികള്‍, ചരക്കുവാഹന തൊഴിലാളികള്‍ അടക്കം ഒട്ടേറെ വിഭാഗക്കാർക്ക് അന്നവും ആശ്രയവുമായി പ്രദേശം.
ഇന്ന് കേരളത്തില്‍ ഏറ്റവും വിലകുറച്ച് ഫര്‍ണിച്ചറുകള്‍ ലഭിക്കുക നെല്ലിക്കുഴിയില്‍ ആണ്. ഫർണിച്ചർ നിർമാണത്തിന് ആവശ്യമായ തടിലഭ്യത ഏറെയുള്ള പ്രദേശങ്ങളാണ് സമീപ പഞ്ചായത്തുകളും.
നെല്ലിക്കുഴി വിപണിയിലാണ് ഏറ്റവും പുതിയ ഫർണിച്ചർ മോഡലുകൾ ആദ്യമെത്തുക. വിലക്കുറവിനൊപ്പം മികച്ച മോഡലുകൾ അവതരിപ്പിച്ച് കരുത്താർജിച്ച 'നെല്ലിക്കുഴി മോഡലി'നെക്കുറിച്ച് നാളെ.
തടിമില്ലിലെ സഹകരണ വിജയം
നെല്ലിക്കുഴി പഞ്ചായത്തിൽ മാത്രം 20ൽപരം തടിമില്ലുകൾ ഇപ്പോൾ പ്രവർത്തിക്കുന്നുണ്ട്. ഒന്നിന് പിന്നാലെ സഹകരണ അടിസ്ഥാനത്തിൽപോലും മില്ലുകൾ ഉയർന്നുവന്നു. കൂപ്പ് ലേലം അവസാനിച്ചതോടെ തൊഴിലാളികളെ സംരക്ഷിക്കുന്നതിെൻറ ഭാഗമായി സഹകരണ അടിസ്ഥാനത്തിൽ സംസ്ഥാനത്ത് 60ൽപരം മില്ലുകൾ ആരംഭിച്ച കൂട്ടത്തിൽ 1961ൽ 200 പേർ ചേർന്ന് ആരംഭിച്ചതാണ് കുറ്റിലഞ്ഞിയിലെ െസാസൈറ്റി മിൽ.
മറ്റ് മില്ലുകൾ പലതും നിർത്തിയപ്പോഴും ഇത് ലാഭത്തിൽ പ്രവർത്തിച്ചുവരുന്നു. 13 സ്ഥിരം തൊഴിലാളികളും കയറ്റിറക്കിനും മരം അളവനുസരിച്ച് മുറിക്കാനും യൂനിയൻ തൊഴിലാളികളും ഇവിടെ പണിയെടുക്കുന്നു. 20 വർഷമായി സർക്കാർ സഹായമില്ലാതെ ലാഭത്തിൽ പ്രവർത്തിക്കുന്ന സംഘത്തിനുകീഴിൽ നിലവിൽ 320 അംഗങ്ങളാണുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.